തിരുവനന്തപുരം: അഴിമതിയുമായി ബന്ധപ്പെട്ട് 2016 മുതൽ 2019 സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് നിയമസഭയെ അറിയിച്ചു. ഇതിൽ ഏഴുപേർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിച്ചു.
കേസെടുത്തശേഷം നാളിതുവരെയും നടപടികൾ പൂർത്തീകരിക്കാത്ത 583 കേസുകൾ നിലവിലുണ്ട്. ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം സിവിൽ സർവിസ് മേഖലയിൽ കൈക്കൂലിയുമായി ബന്ധപ്പെട്ട് 83 കേസുകൾ രജിസ്റ്റർ ചെയ്തു. കൂടുതൽ കേസുകൾ റവന്യൂവകുപ്പിലാണ് -23. ഫയൽ തീർപ്പാക്കൽ യജ്ഞത്തിൻറെ ഭാഗമായി വിവിധ വകുപ്പുകളിൽ 2022 മാർച്ച് 31വരെ തീർപ്പാക്കാനുണ്ടായിരുന്ന 17,45,294 ഫയലുകളിൽ 9,55,671 എണ്ണം തീർപ്പാക്കി.