കരുനാഗപ്പള്ളി. ലഹരികടത്ത് കേസില്‍ വാഹന വാടക കരാറിലെ ജയൻ്റെ ഒപ്പ് വ്യാജമെന്ന നിഗമനത്തിൻ പോലീസ്.
ഒളിവില്‍ ആയിരുന്ന മുഖ്യപ്രതി ജയനെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യം നേടിയശേഷമാണ് ജയന്‍ ചോദ്യം ചെയ്യലിന് ഹാജരായത്. ലഹരിക്കടത്തിൽ പിടിച്ച വാഹനം വാടകയ്ക്ക് എടുത്തതെന്ന് സമ്മതിച്ച് ജയൻ.
ഏറെ ചര്‍ച്ചയായ കരുനാഗപ്പള്ളി ലഹരികടത്തുകേസില്‍ മുഖ്യപ്രതിയായി പോലീസ് പറഞ്ഞ വാഹനം വാടകയ്ക്ക് എടുത്ത കട്ടപ്പന സ്വദേശി ജയനെയാണ് പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചത്. ഹൈക്കോടതിൽ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയശേഷമായിരുന്നു ജയൻ ചോദ്യം ചെയ്യലിനായി പോലീസിന് മുന്നിൽ എത്തിയത്. ലഹരിക്കടത്തിന് പോലീസ് പിടിച്ച വാഹനം സി.പി.എം ആലപ്പുഴ നഗരസഭ സ്‌ററാന്‍ഡിംഗ് കമ്മററി ചെയർമാനും സി.പി. എം നേതാവുമായ ഷാനവാസില്‍ നിന്ന് വാടകയ്ക്ക് എടുത്തതെന്നാണ് ജയന്‍ പോലീസിന് നൽകിയിരിക്കുന്ന മൊഴി .എന്നാൽ വാടക കരാറിലെ ഒപ്പ് ജയന്റെ അല്ലെന്നാണ് പോലീസിൻ്റെ വിലയിരുത്തൽ.കരാർ ഏർപ്പെടുന്ന സമയം ജയനും, ഷാനവാസും ഒരേ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നതെന്നതിന് പോലീസ് സൈബർ സെല്ലിൻ്റെ സഹായത്തോടെ കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. കരാറിൽ ഏർപ്പെട്ട സമയം ജയൻ തമിഴ്നാട്, ബാംഗ്ലുർ ഭാഗങ്ങളിൽ ആയിരുന്നുവെന്ന വിവരവും പുറത്തു വരുന്നുണ്ട്.
ജയനെ എ സി പി യുടെയും, സി ഐ യുടെയും നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്.മറ്റു പോലീസുകാരെ ഒഴിവാക്കിയായിരുന്നു ചോദ്യം ചെയ്യൽ.കരാർ വ്യാജമാണെന്ന് തെളിഞ്ഞാൻ സ്വാഭാവികമായും കേസിൽ ഷാനവാസും പ്രതിയാകും.