ഗൃഹനാഥൻ റോഡരുകിൽ മരിച്ച നിലയിൽ

Advertisement

കൊട്ടാരക്കര: മധ്യവയസ്കനായ ഗൃഹനാഥനെ വീടിനു സമീപത്തെ റോഡരുകിൽ മരിച്ച നിലയിൽ കാണപ്പെട്ടു. മൈലം തെക്കേക്കര വാഴപ്പള്ളിൽ വീട്ടിൽ രാമചന്ദ്രൻ പിള്ള (ചന്ദ്രൻ – 57) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെയാണ് നാട്ടുകാർ മൃതദേഹം കണ്ടത്. അവിവാഹിതനായ ഇയാൾ ഒറ്റക്കായിരുന്നു താമസം. മൃതദേഹം പോസ്റ്റുമാർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. സംഭവത്തിൽ മറ്റു ദുരൂഹതകളില്ലെന്ന് പോലീസ് വ്യക്തമാക്കി