ആയിരങ്ങളുടെ പ്രാർത്ഥനാഞ്ജലിയോടെ ബിഷപ് ജോസഫ് ജി. ഫെർണാണ്ടസിന്റെ കബറടക്കം നടന്നു

Bishop Joseph G. Fernandez
Advertisement

കൊല്ലം :- ഭാരതത്തിലെ ആദ്യ രൂപതയായ കൊല്ലം രൂപതയുടെ രണ്ടാമത്തെ തദ്ദേശീയ മെത്രാൻ ബിഷപ് ജോസഫ് ജി. ഫെർണാണ്ടസിന്റെ കബറടക്കം തങ്കശ്ശേരി ഇൻഫന്റ് ജീസസ് കത്തീഡ്രൽ പള്ളിയിൽ നടന്നു. രാവിലെ പത്ത് മണിക്കാരംഭിച്ച ദിവ്യബലിക്ക് കൊല്ലം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി മുഖ്യ കാർമ്മികത്വം വഹിച്ചു. കെ സി ബി സി പ്രസിഡന്റ്‌ കർഡിനാൾ മോർ ബസേലിയോസ്‌ ക്ലിമ്മീസ് കത്തോലിക്കാ ബാവ അനുസ്മരണ പ്രഭാഷണം നടത്തി.ഫ്രാൻസിസ് പാപ്പയുടെ ഭാരതത്തിലെ പ്രതിനിധി നുൺഷ്യോ ആർച്ച് ബിഷപ് ലിയോപോൾഡോ ഗിരെല്ലിയുടെ അനുസ്മരണ കത്തും സി ബി സി ഐ പ്രസിഡന്റ്‌ മാർ ആൻഡ്രൂസ്‌ താഴത്തിന്റെഅനുസ്മരണ കത്തും ബിഷപ് എമിരത്തൂസ് ഡോ. സ്റ്റാൻലി റോമൻ വായിച്ചു.ആമുഖപ്രസംഗവും കബറിടക്ക ശുശ്രൂഷയുടെ നേതൃത്വവും തിരുവനന്തപുരം അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ.നെറ്റോ നിർവ്വഹിച്ചു.
കാർഡിനാൾ മോർ ബസേലിയോസ്‌ ക്ലിമ്മീസ് കത്തോലിക്കാ ബാവ,വാരാപ്പുഴ അതിരൂപത മെത്രാപ്പൊലീത്താ ഡോ.ജോസഫ് കളത്തിപ്പറമ്പിൽ,തിരുവനന്തപുരം അതിരൂപതാ മെത്രാപ്പൊലീത്താ ഡോ. തോമസ് ജെ.നെറ്റോ,തിരുവനന്തപുരം ലത്തീൻ അതിരൂപത ബിഷപ് എമിരത്തൂസ് ഡോ. സൂസപാക്യം,ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പൊലീത്ത മാർ ജോസഫ് പെരുന്തോട്ടം,നെയ്യാറ്റിൻകര ബിഷപ് ഡോ. വിൻസെന്റ് സാമുവൽ,പുനലൂർ ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ,വിജയപുരം രൂപതാ മെത്രാൻ ഡോ. സെബാസ്റ്റ്യൻ തെക്കെത്തെച്ചേരിൽ,ആലപ്പുഴ ബിഷപ് ഡോ.ജെയിംസ് ആനാപ്പറമ്പിൽ,കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല,കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയിൽ , മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്,പത്തനംതിട്ട രൂപത ബിഷപ് സാമുവൽ മാർ ഇറാനിയോസ് കാട്ടുകല്ലിൽ, പത്തനംതിട്ട ബിഷപ് എമിരത്തൂസ് യുഹനോൻ മാർ ക്രിസോസ്തം,ഇരിഞ്ഞാലക്കുട ബിഷപ് മാർ പൗളി കണ്ണൂക്കാടൻ,തിരുവനന്തപുരം അതിരൂപതാ സഹായ മെത്രാൻ ഡോ. ക്രിസ്തുദാസ് രാജപ്പൻ, കോട്ടാർ രൂപത ബിഷപ് എമിരത്തൂസ് ഡോ. പീറ്റർ റമജിയസ്, കൊല്ലം രൂപത ബിഷപ് എമിരത്തൂസ് ഡോ. സ്റ്റാൻലി റോമൻ, വികാർ ജനറൽ മോൺ. വിൻസെന്റ് മച്ചാഡോ എന്നിവർ ദിവ്യബലിയിൽ കാർമികത്വം വഹിച്ചു.ഫാ. സേവ്യർ ലാസർ നന്ദി പറഞ്ഞു.
കർഡിനാൾ മാർ ജോർജ് ആലഞ്ചേരി കഴിഞ്ഞ ദിവസം ബിഷപ്പിന്റെ ഭൗതികശരീരം സന്ദർശിച്ചു പ്രാർത്ഥിച്ചിരുന്നു. മലങ്കര ഓർത്തഡോക്സ് ചർച്ച് കൊല്ലം ഡയോസിസ് മെത്രാൻ ഡോ.ജോസഫ് മാർ ഡയനീഷ്യസ്,സി എസ് ഐ കൊല്ലം -കൊട്ടാരക്കര ബിഷപ് ഡോ.ഉമ്മൻ ജോർജ് എന്നിവർ മൃതശരീരംസന്ദർശിച്ചു പ്രാർത്ഥിച്ചു.മന്ത്രിമാരായ കെ എൻ ബാലഗോപാൽ, ചിഞ്ചുറാണി, ജി. ആർ. അനിൽ, സജി ചെറിയാൻ ആന്റണി രാജു എന്നിവർ റീത്തുകൾ സമർപ്പിച്ചു.
സംസ്ഥാന സർക്കാരിന് വേണ്ടി കൊല്ലം ജില്ലാ കളക്ടർ അഫ്‌സാന പർവീൺ പുഷ്പചക്രം അർപ്പിച്ചു.മേയർ പ്രസന്ന എണസ്റ്റ്,എം പി മാരായ എൻ കെ പ്രേമചന്ദ്രൻ,കൊടിക്കുന്നിൽ സുരേഷ്,എ എം ആരിഫ്, എം എൽ എ മാരായ രമേശ്‌ ചെന്നിത്തല, എം വിൻസെന്റ്, ജോസഫ് എം പുതുശേരി,എം മുകേഷ്,എം നൗഷാദ്, സുജിത് വിജയൻപിള്ള, പി സി വിഷ്ണുനാഥ്‌, സി. ആർ.മഹേഷ്‌, കോവൂർ കുഞ്ഞുമോൻ,ഡെപ്യൂട്ടി മേയർ മധു, മുൻ മേയർ ഹണി ബെഞ്ചമിൻ,അഡ്വ. ബിന്ദുകൃഷ്ണ,മുൻ കേന്ദ്രമന്ത്രി കെ. വി. തോമസ്,മുൻ സംസ്ഥാന മന്ത്രിമാരായ മേഴ്‌സിക്കുട്ടിയമ്മ,ഷിബു ബേബിജോൺഎന്നിവരും,വിവിധ രാഷ്ട്രീയ സാമൂഹ്യ കാരുണ്യ നേതൃത്വം വഹിക്കുന്നവരും മൃതസംസ്കാര ശുശ്രൂഷക്കും അതിനു മുൻപുള്ള പ്രാർത്ഥനകൾക്കുമായി എത്തിച്ചേർന്നിരുന്നു.