അഭിഭാഷകനും സിനിമാ താരവുമായ സി ഷുക്കൂർ നാളെ വീണ്ടും വിവാഹം കഴിക്കുന്നു, കാരണമറിഞ്ഞ് മൂക്കത്ത് വിരല്‍വച്ച് നാട്ടുകാര്‍

Advertisement

കാസര്‍ഗോഡ്. അഭിഭാഷകനും സിനിമാ താരവുമായ സി.ഷുക്കൂർ വീണ്ടും വിവാഹിതനാകുന്നു. സ്പെഷ്യൽ മ്യാരേജ് ആക്ട് പ്രകാരം ഭാര്യ ഷീനയെ തന്നെയാണ് ഷുക്കൂർ വക്കീൽ വീണ്ടും കല്ല്യാണം കഴിക്കുന്നത്. വനിതാ ദിനമായ നാളെയാണ് ഇരുവരുടെയും വിവാഹ രജിസ്ട്രേഷൻ നിശ്ചയിച്ചിരിക്കുന്നത്.


1994 ഒക്ടോബർ ആറിന് പാലക്കാട് പുതുപ്പരിയാരത്തെ ഷീനയുടെ വീട്ടിലായിരുന്നു ഇരുവരും തമ്മിലുള്ള ആദ്യ വിവാഹം. പൂർണമായും മതാചാര പ്രകാരമുള്ള ഒത്തുചേരൽ. 28 വർഷത്തിന് ശേഷം സ്പെഷ്യൽ മ്യാരേജ് ആക്ട് പ്രകാരം വീണ്ടും വിവാഹം രജിസ്റ്റർ ചെയ്യുമ്പോൾ ഇരുവരുടെയും മനസിൽ കരുതിയിവയ്ക്കുന്നത് നിർണായകമായ മാറ്റത്തിനുള്ള ചുവടുവയ്പ്പാണ്.മുസ്ലീം പിന്തുടർച്ചാവകാശ നിയമത്തിലെ പ്രതിസന്ധി മറികടക്കാൻ ആണ് ഈ വിവാഹം.

മുസ്ലീം പിന്തുടർച്ചാവകാശ നിയമത്തിലെ പ്രതിസന്ധി മറികടക്കണം. മൂന്ന് പെൺകുട്ടികളുടെയും ഭാവി സുരക്ഷിതമാക്കുകയാണ് ലക്ഷ്യം. അതിനായി എന്തെല്ലാം എതിർപ്പുകളുണ്ടായാലും നേരിടുമെന്നാണ് ഇരുവരുടെയും നിലപാട്

വനിതാ ദിനമായ നാളെയാണ് വിവാഹ രജിസ്ട്രേഷൻ. മൂന്ന് പെൺമക്കളുടെ സാന്നിധ്യത്തിൽ ഇരുവരും ഒപ്പുവയ്ക്കും. മുസ്ളിം പിന്തുടര്‍ച്ചാവകാശ നിയമത്തിലെ വലിയൊരു പൊരുത്തക്കേട് വീണ്ടും സമൂഹത്തില്‍ ചര്‍ച്ചക്കുവയ്ക്കുന്നതാണ് ഷുക്കൂറിന്‍റെ നടപടി.

Advertisement