പോക്സോ കേസിലെ പ്രതി യുവതിയുടെ നഗ്നചിത്രം പകർത്തുന്നതിനിടെ പിടിയിൽ

Advertisement

കായംകുളം: പോക്സോ കേസിലെ പ്രതിയെ നഗ്ന ചിത്രം പകർത്തുന്നതിനിടെ നാട്ടുകാർ പിടികൂടി വള്ളികുന്നം പൊലിസിന് കൈമാറി. ചെട്ടികുളങ്ങര വളഞ്ഞനടക്കാവ് കുഴിവേലിൽ വീട്ടിൽ രാജേഷാണ് (35) പിടിയിലായത്. കഴിഞ്ഞ ദിവസം ഇലിപ്പക്കുളം കിണറു മുക്കിന് സമീപമുള്ള വീട്ടിലെ കുളിമുറിയിൽ കുളിച്ചു കൊണ്ടിരുന്ന യുവതിയുടെ നഗ്ന ചിത്രം പകർത്തുന്നതിനിടയിലാണ് പിടിയിലായത്.

2019ൽ കായംകുളം പൊലിസ് പോസ്കോ കേസിൽ പിടികൂടി റിമാൻഡ് ചെയ്തിരുന്നു. ചെട്ടികുളങ്ങര കേന്ദ്രമായി പ്രവർത്തിക്കുന്ന ചെണ്ടമേള സംഘത്തിലെ അംഗമാണ്. സർക്കിൾ ഇൻസ്പെക്ടർ എം.എം. ഇഗ്നേഷ്യസ് . എസ് .ഐ രാജീവ്, സി.പി. ഒമാരായ ഷൈബു, സീതമ്മ , ബിനു എന്നിവരാണ് പ്രതിയെ പിടികൂടിയത്.