സ്വന്തം സുരക്ഷയെക്കുറിച്ചുള്ള അവബോധം സ്ത്രീകളിൽ ഉണ്ടായാൽ മാത്രമേ പീഡനങ്ങളിൽ നിന്ന് സ്ത്രീകൾക്ക് മുക്തിയുണ്ടാകു, ആയിഷപോറ്റിപടിഞ്ഞാറേകല്ലടയിൽ

Advertisement

പടിഞ്ഞാറേകല്ലട.സ്വന്തം സുരക്ഷയെക്കുറിച്ചുള്ള അവബോധം സ്ത്രീകളിൽ ഉണ്ടായാൽ മാത്രമേ പീഡനങ്ങളിൽ നിന്ന് സ്ത്രീകൾക്ക് മുക്തിയുണ്ടാകു എന്ന് ആയിഷപോറ്റി എക്സ്. എം. എൽ. എ പറഞ്ഞു. പടിഞ്ഞാറെകല്ലടയിൽ കുടുംബശ്രീ സംഘടിപ്പിച്ച വനിതാദിനാഘോഷങ്ങൾ ഉത്ഘാടനം ചെയ്യുകയാരുന്നു അവർ. സി. ഡി. എസ് ചെയർപേഴ്സൺ വിജയനിർമല അധ്യക്ഷത്തവഹിച്ചു.

പ്രസിഡന്റ് ഡോ. സി. ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സ്റ്റാൻഡിങ് കമ്മറ്റിചെയര്മാൻമാരായ ജെ. അംബികകുമാരി, കെ. സുധീർ, ഉഷാലയം ശിവരാജൻ, പഞ്ചായത്ത്‌ അംഗങ്ങളായ തൃദീപ്കുമാർ, ഓമനക്കുട്ടൻപിള്ള, രജീല, ഷീലാകുമാരി, സിന്ധു, സുനിതദാസ് എന്നിവർ ആശംസകൾ നേർന്നു. മെമ്പർ സെക്രട്ടറി കെ. രാധാകൃഷ്ണൻ സ്വാഗതവും പ്രീതി നന്ദിയും പറഞ്ഞു. പഞ്ചായത്തിന്റെ മുൻകൈയിൽ വിവാഹിതരായ ലേഖയുടെയും ചിത്രയുടെയും പേരിൽ നിക്ഷേപിച്ച തുകയുടെ രേഖകൾ ചടങ്ങിൽ വെച്ച് അവർക്കു കൈമാറി. 375600രൂപവീതമാണ് നിക്ഷേപിച്ചത്.

Advertisement