മഞ്ചേരി. ദേശാഭിമാനി മഞ്ചേരി ബ്യൂറോയിലെ പ്രാദേശിക ലേഖകൻ ടി പി സുരേഷിനെ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഓഫീസില്‍ കയറി മര്‍ദിച്ചതായി പരാതി. മഞ്ചേരി കോവിലകംകുണ്ട് ബ്രാഞ്ച് സെക്രട്ടറി വിനയനാണ് മറ്റുരണ്ടുപേര്‍ക്കൊപ്പം ദേശാഭിമാനി ഓഫീസിൽ എത്തി അതിക്രമം കാണിച്ചതെന്നാണ് പരാതി.
ദേശാഭിമാനിയിൽ വാർത്ത നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് ടി പി സുരേഷ് ഇമെയിൽ വഴി മഞ്ചേരി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ഓഫീസിലെ കംപ്യൂട്ടർ അടക്കമുള്ളവ അക്രമി സംഘം തട്ടി താഴെയിട്ടെന്നും ടി പി സുരേഷ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.