തിരുവനന്തപുരത്ത് കാർ പാഞ്ഞുകയറി വിദ്യാർഥിനി മരിച്ചു; 10 പേർക്ക് പരുക്ക്

Advertisement

തിരുവനന്തപുരം: കാർ പാഞ്ഞുകയറി വിദ്യാർഥിനി മരിച്ചു. കല്ലമ്പലം കെടിസിടി കോളജിലെ പിജി വിദ്യാർഥിനി ശ്രേഷ്ഠ എം.വിജയ് ആണ് മരിച്ചത്. 10 പേർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് വൈകിട്ട് 4നാണ് അപകടമുണ്ടായത്. ബസ്റ്റോപ്പിൽ നിൽക്കുകയായിരുന്ന വിദ്യാര്‍ഥിനികൾക്കിടയിലേക്കു കാർ പാഞ്ഞുകയറുകയായിരുന്നു. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.