വർക്കല. പാരാ ഗ്‌ളൈഡിങ്ങിനിടെയുണ്ടായ അപകടത്തിൽ
ഫ്ലൈ അഡ്വഞ്ചേഴ്സ് സ്പോർട്സ് കമ്പനിയുടെ ഉടമസ്ഥരുടെ അറസ്റ്റും ഉടൻ രേഖപ്പെടുത്തും.ഇൻസ്‌ട്രക്റ്റർ ഉൾപ്പടെ
മൂന്ന് ജീവനക്കാരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.ഇൻസ്‌ട്രക്ടർ സന്ദീപ്,ജീവനക്കാരായ ശ്രെയസ്, പ്രഭുദേവ് എന്നിവരുടെ അറസ്റ്റാണ് ഇന്നലെ രേഖപ്പെടുത്തിയത്.കമ്പനി ഉടമകൾ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. പാപനാശത്ത് പാരാഗ്ലൈഡിങ്ങിന് കമ്പനിക്ക് അനുമതി ഇല്ലായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
പെൺകുട്ടി നിലവിളിച്ചിട്ടും ഗ്‌ളൈഡിങ് തുടർന്നുവെന്നായിരുന്ന പോലീസ് പ്രഥമ വിവരറിപ്പോര്‍ട്ടില്‍ പറയുന്നു.മാത്രവുമല്ല നിയമകുരുക്ക് ഒഴിവാക്കാൻ അപകടത്തിൽപ്പെട്ട് ആശുപത്രിയിലായിരുന്ന പെൺകുട്ടിയെ കൊണ്ടു വെള്ളപേപ്പറിൽ കയ്യൊപ്പ് വാങ്ങിയെന്നും കണ്ടെത്തിയിരുന്നു.
അതേ സമയം വർക്കലയിലെ സാഹസിക വിനോദ കമ്പനികളുടെ പ്രവർത്തനം സംബന്ധിച്ചു പ്രത്യേക പരിശോധന നടത്താൻ പോലീസ് തീരുമാനിച്ചിരുന്നു.