വിവാഹത്തിനു പിന്നാലെ നടൻ ഷുക്കൂറിന് ഭീഷണി; വീടിന് പൊലീസ് സംരക്ഷണം

Advertisement

കാസർകോട്: അഭിഭാഷകനും നടനുമായ സി.ഷുക്കൂറിന് സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി. ഇതേത്തുടർന്ന് അദ്ദേഹത്തിന്റെ കാഞ്ഞങ്ങാട്ടെ വീടിന് പൊലീസ് സംരക്ഷണം ഏർപ്പെടുത്തി. പെൺമക്കൾക്ക് സ്വത്തവകാശം ഉറപ്പിക്കാൻ ഷുക്കൂറും ഭാര്യ ഷീന ഷുക്കൂറും കഴിഞ്ഞ ദിവസം വീണ്ടും വിവാഹിതരായിരുന്നു.

മതപരമായി വിവാഹിതരായവരും പെൺമക്കൾ മാത്രമുള്ളവരുമായ മാതാപിതാക്കൾ മരണപ്പെട്ടാൽ അവരുടെ സ്വത്തിൽ ഒരു വിഹിതം പെൺമക്കൾക്കു പുറമേ മാതാപിതാക്കളുടെ സഹോദരങ്ങൾക്കു കൂടി അവകാശപ്പെട്ടതാണെന്ന മുസ്‌ലിം പിന്തുടർച്ച നിയമത്തിലെ അപാകത ചൂണ്ടിക്കാണിക്കാനാണ് വിവാഹമെന്നു ഷുക്കൂറും ഷീനയും വ്യക്തമാക്കിയിരുന്നു.

Advertisement