കൊല്ലം. കേരളസര്‍വകലാശാല കാര്യവട്ടം ക്യാമ്പസ് അഡ്മിനിസ്ട്രേഷന്‍ ജോയിന്‍റ് രജിസ്ട്രാര്‍ ശ്രീ.ആര്‍.രാജ് നാരായണ്‍ (51) അന്തരിച്ചു. ആര്‍.രാജ് നാരായണ്‍ 1994 ല്‍ ആണ് സേവനത്തില്‍ പ്രവേശിച്ചത്. സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗം പ്രൊഫ. വെളിയം രാജന്‍റെ മകനാണ്. കേരള യൂണിവേഴ്സിറ്റി സ്റ്റാഫ് അസോസിയേഷന്‍ നേതാവായ അദ്ദേഹം മുന്‍ റവന്യൂ മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
അച്ഛന്‍: മുന്‍ കൊല്ലം ഡെപ്യൂട്ടി മേയറും, സി.പി.ഐ. മുന്‍ സംസ്ഥാന കൗണ്‍സില്‍ അംഗവും കൊല്ലം എസ്.എന്‍.കോളേജ് പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം റിട്ടയേര്‍ഡ് പ്രൊഫസര്‍ വെളിയം രാജന്‍, അമ്മ: കൊല്ലം എസ്.എന്‍. കോളേജ് ഹിസ്റ്ററി വിഭാഗം റിട്ടയേര്‍ഡ് പ്രൊഫസര്‍ പരേതയായ രാജമ്മ, ഭാര്യ: സുജ നാരായണ്‍ (ഹയര്‍ സെക്കന്‍ററി അദ്ധ്യാപിക, എച്ച്.എസ്.എസ്. ശങ്കരമംഗലം, കൊട്ടാരക്കര). മക്കള്‍: രേവതി നാരായണ്‍ (പി.ജി.വിദ്യാര്‍ത്ഥി, ടാറ്റ ഇന്‍സിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്), അയ്യപ്പന്‍ നാരായണ്‍ (ബിരുദ വിദ്യാര്‍ത്ഥി, മദ്രാസ് ക്രിസ്റ്റ്യന്‍ കോളേജ്, ചെന്നൈ), സഹോദരി: പരേതയായ രാജലക്ഷ്മി.സര്‍വകലാശാല ഭരണനിര്‍വ്വഹണത്തില്‍ മികവു പുലര്‍ത്തിയിരുന്ന ആര്‍.രാജ് നാരായണിന്‍റെ നിര്യാണത്തില്‍ കേരളസര്‍വകലാശാല സെനറ്റ് യോഗം അനുശോചനം രേഖപ്പെടുത്തി.