വിജേഷ് പിള്ളയോടൊപ്പം ഹോട്ടലിൽ താമസിച്ച അജ്ഞാതൻ ആര്; ചോദ്യം ഉന്നയിച്ച് സ്വപ്ന സുരേഷ്

Advertisement

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരായ ആരോപണങ്ങൾ പിൻവലിക്കാൻ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ വിജേഷ് പിള്ളക്കെതിരെ കർണാടക പൊലീസ് കേസെടുത്തതായി സ്വപ്ന സുരേഷ്. തന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തിയതായി സ്വപ്ന ഫേസ്ബുക്കിൽ കുറിച്ചു. ബംഗളൂരു കൃഷ്ണരാജപുര പൊലീസ് സ്റ്റേഷന് മുമ്പിൽ നിൽക്കുന്ന ചിത്രങ്ങളും സ്വപ്ന എഫ്.ബി പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്.

വിജേഷ് പിള്ള താമസിച്ച ഹോട്ടലിൽ തന്നെ എത്തിച്ച് തെളിവെടുത്തെന്ന് സ്വപ്ന വ്യക്തമാക്കി. തന്‍റെ മൊഴി വിശദമായി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. വിജേഷ് പിള്ളയോടൊപ്പം മറ്റൊരാളും ഹോട്ടലിൽ താമസിച്ചിരുന്ന വിവരം ഹോട്ടൽ മാനേജ്മെന്‍റ് പൊലീസിന് കൈമാറിണ്ട്. പിന്നണിയിലെ ആ അജ്ഞാതൻ ആരെന്ന് സ്വപ് സുരേഷ് ചോദിക്കുന്നു.