കോന്നി. നിരത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ കാണിക്കുന്ന മര്യാദകേടുകളുടെ അടുത്തെങ്ങും മറ്റാരുമെത്തില്ലെന്ന പരാതി വ്യാപകമായി. പിഴവുണ്ടാക്കുന്നവരെ പൊക്കാന്‍ നടപടി വരും. വേണ്ടത്ര ലാഭത്തിലല്ലെങ്കില്‍ മനുഷ്യ ജീവന്‍ പന്താടാന്‍ മാത്രമാണോ ഇത്തരത്തില്‍ മല്‍സരിച്ച് ഓടുന്നതെന്ന ചോദ്യം ബാക്കി.
പാലക്കാട്ട് രണ്ട് ബൈക്ക് യാത്രക്കാരെ മനപൂര്‍വം കൊലപ്പെടുത്തിയ സംഭവത്തിന്‍റെ വാര്‍ത്തയുെടെ ചൂടാറുംമുമ്പാണ് ചടയമംഗലത്ത് രണ്ട് വിദ്യാര്‍ഥികളെ മനപൂര്‍വമെന്നോണം ബസ് കയറ്റികൊന്നത്. തലനാരിഴക്കാണ് പലരും രക്ഷപ്പെടുന്നതെന്നും ഇത്തരക്കാരെ കണ്ടത്തി പുറത്താക്കണമെന്നും മനുഷ്യ ജീവനോടു കുറേക്കൂടി ഉത്തരവാദിത്വം കാണിക്കണമെന്നും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാണ്. കെഎസ്ആര്‍ടിസിയേയും അതിലെ ഉത്തരവാദിത്വമുള്ള ജീവനക്കാരെയും സ്നേഹിക്കുന്നവരെകൂടി മറു ചേരിയിലാക്കുന്ന പ്രവര്‍ത്തിയാണ് ഒരു വിഭാഗം കാണിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്
ഇളകൊള്ളൂർ പള്ളിപ്പടിയിൽ കെഎസ്ആർടിസി ബസ് കാറുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പോലീസ് റിപ്പോർട്ട് ലഭ്യമായാൽ ഉടൻതന്നെ കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് നോട്ടീസ് നൽകുമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. റോഡിലെ ലൈൻസ് ശ്രദ്ധിക്കാത്തത് ഉൾപ്പെടെയുള്ള നടപടികളെ കുറിച്ച് വിശദമായ അന്വേഷണത്തിന് ശേഷം തീരുമാനിക്കുമെന്നും മോട്ടോർ വാഹന ഉദ്യോഗസ്ഥർ പറഞ്ഞു.ബസ്സിലെ വേഗപ്പൂട്ട് കേടുവന്ന നിലയിലും ജിപിഎസ് സംവിധാനം ഇല്ലാതിരുന്നതും ഉൾപ്പെടെ മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
കെഎസ്ആർടിസി ബസും കാറും റോഡ് നിയമങ്ങൾ തെറ്റിച്ച് അമിതവേഗത്തിൽ വന്നതാണ് അപകടത്തിനിടയാക്കിയത് എന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ . അപകടത്തിൽ പരിക്കേറ്റ ബസ് ഡ്രൈവർ ഉൾപ്പെടെ മൂന്നുപേരും ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.ബസ്സിലും കാറിലും ഉണ്ടായിരുന്ന 24 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്