പൗരോഹിത്യത്തെയും വിശ്വാസത്തെയും കക്കുകളി അവഹേളിക്കുന്നു,അതിരൂപത

Advertisement

തൃശൂര്‍. പൗരോഹിത്യത്തെയും വിശ്വാസത്തെയും അവഹേളിക്കുന്നുവെന്നാരോപിച്ച് കക്കുകളി എന്ന നാടകത്തിനെതിരെ പ്രത്യക്ഷ പ്രതിഷേധവുമായി തൃശൂര്‍ അതിരൂപത. ഇന്ന് പള്ളികള്‍ കേന്ദ്രീകരിച്ചാണ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചത്. നാളെ തൃശൂര്‍കലക്ട്രേറ്റിലേക്ക് വിശ്വാസികളുടെ മാര്‍ച്ച് നടത്തും. കക്കുകളി സര്‍ക്കാര്‍ സ്പോണ്‍സേഡ് നാടകമാണെന്നും വിശ്വാസങ്ങളെ ചവിട്ടി മെതിക്കുന്നവര്‍ പരാജയപ്പെടുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ പറഞ്ഞു


ബ്രഹ്മപുരത്തെ മാലിന്യത്തെക്കാൾ ഹീനമാണ് ഇടതു സാംസ്‌കാരിക ബോധം എന്നും
ഇടതു സംഘടനകൾ മുന്നോട്ട് വയ്ക്കുന്ന സ്ഥാനാർഥികളെ ജയിപ്പിക്കണോ എന്ന് ആലോചിക്കണം എന്നും പള്ളികളില്‍ വികാരിമാര്‍ ചോദിച്ചു.

കക്കുകളി നാടകം ക്രിസ്തീയ വിശ്വാസത്തോടുള്ള വെല്ലുവിളിയെന്ന ആരോപണമാണ് തൃശൂര്‍ അതിരൂപത ഉയര്‍ത്തുന്നത്. സഭയ്ക്ക് കീഴിലുള്ള പള്ളികളില്‍ കുര്‍ബാനയ്ക്ക് ശേഷമായിരുന്നു പ്രതിഷേധപരിപാടികള്‍. പള്ളികളില്‍ പ്രതിഷേധക്കുറിപ്പുകള്‍ വായിച്ചു. നാളെ തൃശൂര്‍ കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്താനും ആഹ്വാനമുണ്ട്. നാടകം സര്‍ക്കാര്‍ സ്പോണ്‍സേഡ് ആണെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ പ്രതികരണം. ക്രിസ്തീയ വിശ്വാസികള്‍ക്ക് ഇക്കാര്യത്തില്‍ ആശങ്കയുണ്ട്. വിശ്വാസങ്ങളെ ചവിട്ടി മെതിക്കുന്നവര്‍ പരാജയപ്പെടുമെന്നും സുരേന്ദ്രന്‍ പറഞ്ഞു

അതേസമയം വിവാദങ്ങള്‍ക്കില്ലെന്ന നിലപാടിലാണ് നാടകത്തിന്‍റെ അണിയറ പ്രവര്‍ത്തകരും കേരള സംഗീത നാടക അക്കാദമിയും. സംവാദത്തിന് തയാറാണെന്നും സാമൂഹിക നവീകരണമാണ് നാടകം മുന്നോട്ട് വച്ച നിലപാടെന്നും നാടകത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. പ്രതിഷേധത്തിന് പിന്നില്‍ ആസൂത്രണമുണ്ടെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്. ഫ്രാന്‍സിസ് നൊറോണയുടെ കൃതിയെ ആസ്പദമാക്കിയാണ് കക്കുകളി എന്ന നാടകം അവതരിപ്പിച്ചത്. ഇറ്റ്ഫോക്കിലും ഗുരുവായൂര്‍ നഗരസഭയുടെ സാംസ്കാരിക പരിപാടിയിലും ഈ നാടകം അവതരിപ്പിച്ചതോടെയാണ് വിവാദമായത്. കഴിഞ്ഞ മാര്‍ച്ചില്‍ വേലൂരിലായിരുന്നു ആദ്യ അവതരണം

Advertisement