പ്രെഗ്‌നന്റ് ആയ വണ്ണമുള്ളവര്‍ക്ക് ഉപദേശവുമായി എത്തുകയാണ് സ്‌നേഹ, പ്രഗ്നെന്റ് എന്ന് പറഞ്ഞ് പങ്കുവച്ച വീഡിയോയില്‍ എനിക്ക് പിസിഒഡി ഉണ്ടായിരുന്നു എന്ന് ഞാന്‍ പറഞ്ഞിരുന്നു സ്‌നേഹ പറയുന്നു.
അതുകൊണ്ട് അതിന് താഴെ എല്ലാവരും ചോദിച്ച ചോദ്യം അതായിരുന്നു, പി സി ഒ ഡി എങ്ങിനെ മാറി എന്ന്. എന്നെ സംബന്ധിച്ച് ഞാന്‍ ചെയ്തത് മൂന്നേ മൂന്ന് കാര്യങ്ങള്‍ മാത്രമാണ് എന്ന് സ്നേഹ പറയുന്നു.
ചെറുപ്പം മുതലേ ശരീര വണ്ണം ഉള്ള ആളാണ് ഞാന്‍. ഞാന്‍ ഒരിക്കലും മെലിഞ്ഞു എന്ന് ആരും പറയാറില്ല. പഴയ ഫോട്ടോ ഒക്കെ കാണുമ്‌ബോള്‍, അതിലും തടിച്ചല്ലോ എന്നാണ് എല്ലാവരും പറയാറുള്ളത്. പി സി ഒ ഡി ഉള്ളവര്‍ വണ്ണം വയ്ക്കുന്നത് സ്വാഭാവികമാണ്. എന്ത് ചെയ്താലും ആ വണ്ണം പൂര്‍ണമായും കുറയ്ക്കാനായി സാധിയ്ക്കില്ല.
പക്ഷെ ശ്രമിക്കാന്‍ നമുക്ക് പറ്റും, എനിക്ക് സാധിച്ചു. എക്സസൈസ് ചെയ്യണം മധുരം ഒഴിവാക്കണം എന്നൊക്കെ പറഞ്ഞാല്‍ ഒട്ടും പറ്റാത്ത ആളായിരുന്നു ഞാന്‍. പ്രത്യേകിച്ചും ചിട്ടയായ ഒരു ജീവിതം എനിക്കുണ്ടായിരുന്നില്ല. കൃത്യമായ എക്സസൈസ്, കൃത്യമായ ഭക്ഷണം അതൊന്നും പറ്റില്ലായിരുന്നു. പലപ്പോഴും ഷൂട്ടിങിനായുള്ള ഒട്ടത്തിലായിരിയ്ക്കും. യൂട്യൂബില്‍ എല്ലാം ഏറെ ശ്രദ്ധേയനായിട്ടുള്ള ഡോ. മനു ജോണ്‍സണിന്റെ വീഡിയോസ് ആണ് എനിക്ക് പ്രചോദനം ആയത്. അദ്ദേഹത്തെ കണ്‍സള്‍ട്ട് ചെയ്തപ്പോള്‍ കൃത്യമായ കാര്യങ്ങള്‍ പറഞ്ഞു തന്നു. അത് പ്രകാരം ചെയ്തപ്പോള്‍ എനിക്ക് നല്ല മാറ്റങ്ങള്‍ പ്രകടമായി. അത് കൂടുതല്‍ പ്രചോദനം നല്‍കി.
പ്രധാനമായും അദ്ദേഹം പറഞ്ഞത് വ്യായാമം ചെയ്യാനാണ്. അത് എനിക്ക് ഏറ്റവും മടിയുള്ള കാര്യം ആയത് കൊണ്ട് നടക്കാന്‍ ആവശ്യപ്പെട്ടു. അങ്ങിനെ ദിവസവും 45 മിനിട്ട് നടത്തം തുടങ്ങി. പിന്നെ ഭക്ഷണ സാധനങ്ങളില്‍ കൂടുതല്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തി. പഞ്ചസാര പൂര്‍ണമായും ഒഴിവാക്കി. അതോടെ തന്നെ മാറ്റം വന്നു.
ഞാന്‍ പറയുന്നത് ഒരു അഡൈ്വസ് ആയിട്ടൊന്നും ആരും എടുക്കേണ്ടതില്ല, എനിക്ക് ഇത് വര്‍ക്ക് ആയി. എല്ലാവര്‍ക്കും അത് പോലെ ആവണം എന്നില്ല. എന്ത് വന്നാലും ഒരു ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്ത ശേഷം മാത്രം ചെയ്യുക. ഞാന്‍ എങ്ങിനെ പിസിഒഡിയെ അതിജീവിച്ചു എന്ന് ചോദിച്ചതിനുള്ള മറുപടി മാത്രമാണിത്- സ്നേഹ പറഞ്ഞു.