ശാസ്താംകോട്ട ശ്രീ ധർമ്മശാസ്താക്ഷേത്ര കെട്ടുത്സവ കമ്മിറ്റിയുടെ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം

Advertisement

ശാസ്താംകോട്ടോഛ ശ്രീധർമ്മശാസ്താ കെട്ടുത്സവ കമ്മിറ്റി മനക്കര കിഴക്കേക്കര പുന്നക്കാട്ടിൽ പണികഴിപ്പിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന കർമ്മം ബഹുമാനപ്പെട്ട ദേവസ്വം ബോർഡ് മെമ്പർ ജി സുന്ദരേശൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു
ക്ഷേത്രത്തിന്റെ പരിധിയിലുള്ള കരകളിൽ ആദ്യമായിട്ടാണ് സ്വകാര്യ വ്യക്തിയിൽ നിന്നും വസ്തുവില കൊടുത്ത് വാങ്ങി ആസ്ഥാന മന്ദിരം. നിർമിച്ചിരി ക്കുന്നത്. താഴെ ഓപ്പൺ സ്റ്റേജും മുകളിൽ ഓഫീസ് റൂമും ഉണ്ട്.

ദേവസ്വം വസ്തുക്കൾ സ്വകാര്യ വ്യക്തികൾ കയ്യേറാൻ ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ ഭഗവാന്റെ പേരിൽ വസ്തു വിലയ്ക്ക് വാങ്ങി മനോഹരമായ മന്ദിരം പണികഴിപ്പിച്ച പുന്നക്കാട് കെട്ടുത്സവ കമ്മിറ്റിയെ ബഹുമാനപ്പെട്ട തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ ജി സുന്ദരേശൻ അവർകൾ പ്രശംസിച്ചു. മറ്റ് ക്ഷേത്രങ്ങളിലെ കര കമ്മിറ്റികളും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന് ബഹുമാനപ്പെട്ട ദേവസ്വം ബോർഡ് മെമ്പർ ആവശ്യപ്പെ,ട്ടു.

കമ്മിറ്റി പ്രസിഡന്റ് R ഗിരികുമാർ അധ്യക്ഷത വഹിച്ചു . വാർഡ് മെമ്പർ ഹരികുമാർ കുന്നുംപുറത്ത് ധർമ്മശാസ്താ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് R രാജേന്ദ്രൻ പിള്ള, സെക്രട്ടറി പങ്കജാക്ഷൻ പിള്ള, മനക്കര കിഴക്കേക്കര പ്രസിഡന്റ് എം എസ് വിനോദ്, മനകര പടിഞ്ഞാറേക്കര പ്രസിഡന്റ് ഗോപകുമാർ, പള്ളിശ്ശേരിക്കൽ കര പ്രസിഡന്റ് ബിജു കുമാർ, മനക്കര വടക്കേക്കര പ്രസിഡന്റ് ദിപു എസ് തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. കമ്മിറ്റി സെക്രട്ടറി ബി ബാലചന്ദ്രൻ സ്വാഗതവും T.സിനു നന്ദിയും രേഖപ്പെടുത്തി

കേരള ദേവസ്വം ബോർഡ് റിക്രൂട്ട്മെന്റ് ബോർഡ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി എൽ വിജയമ്മയെ യോകത്തിൽ വച്ച് ദേവസ്വം ബോർഡ് മെമ്പർ പൊന്നാട അണിയിച്ച് ആദരിച്ചു. താലപ്പൊലി ഘോഷയാത്ര യോടു കൂടിയാണ് അതിഥികളെ സ്വീകരിച്ചത്.