കൊമ്പങ്കേരി സാൽവേഷൻ ആർമി ചർച്ച് സുവർണ്ണ ജൂബിലി ആഘോഷവും പുതുക്കി പണിയുന്ന ദൈവാലയത്തിൻ്റെ ശിലാസ്ഥാപനവും നടത്തി

Advertisement

എടത്വ : സാൽവേഷൻ ആർമി കൊമ്പങ്കേരി ചർച്ചിൻ്റെ സുവർണ്ണ ജൂബിലി ആഘോഷവും പുതുക്കി പണിയുന്ന ദൈവാലയത്തിൻ്റെ ശിലാസ്ഥാപനവും നടന്നു.

രാവിലെ 10ന് നടന്ന സ്ത്രോത്ര ശുശ്രൂഷയ്ക്ക്
ബിൻസി ജോൺസൺ, എൻ.എസ് പ്രസാദ് എന്നിവർ നേതൃത്വം നൽകി.
3 ന് വിശിഷ്ട അതിഥികൾക്ക് സ്വീകരണം നല്കി. തുടർന്ന് ആനപ്രമ്പാൽ തെക്ക് തലവടി റവ. വില്യം ബൂത്ത് നഗറിൽ (സാൽവേഷൻ ആർമി ചർച്ച് ഗ്രൗണ്ട് )ചേർന്ന പൊതുസമ്മേളനം കുട്ടനാട് എം എൽ എ തോമസ് കെ. തോമസ് ഉദ്ഘാടനം ചെയ്തു.തിരുവല്ല ഡിവിഷണൽ സെക്രട്ടറി മേജർ ടി.ഇ സ്റ്റീഫൻസൺ അധ്യക്ഷത വഹിച്ചു. ഡിവിഷണൽ കമാൻഡർ മേജർ ഒ പി ജോൺ മുഖ്യ പ്രഭാഷണം നടത്തി.ഐക്യരാഷ്ട്രസഭ,സുസ്ഥിര വികസന ലക്ഷ്യം അംബാസിഡർ ഡോ.ജോൺസൺ വാലയിൽ ഇടിക്കുളയിൽ നിന്നും ആദ്യ സംഭാവന ഡിവിഷണൽ കമാൻഡർ മേജർ ഒ.പി ജോൺ സ്വീകരിച്ചു.


സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക വികാരി ഫാദർ വില്യംസ് ചിറയത്ത് അനുഗ്രഹ പ്രഭാഷണം നടത്തി.
പുതുതായി നിർമ്മിക്കുന്ന ദൈവാലയത്തിൻ്റെ മാതൃക ചിത്രം തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി നായർ ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജുവിന് നല്കി പ്രകാശനം ചെയ്തു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം
ആനി ഈപ്പൻ,തലവടി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിന്ദു ഏബ്രഹാം, പ്രിയ അരുൺ, ഡിവിഷണൽ യൂത്ത് സെക്രട്ടറി ക്യാപ്റ്റൻ എം.എസ് റെജി, ചർച്ച് സെക്രട്ടറി പ്രിൻസ് പി, ട്രഷറാർ രാജേഷ് എൻ.ആർ,
കെ.സി. സന്തോഷ്,
സജി.ഡി.ജി ,
രതീഷ് എൻ.ആർ, ജോയി നൈറ്റാരുപറമ്പിൽ എന്നിവർ പ്രസംഗിച്ചു.
സാൽവേഷൻ ആർമി യുടെ പ്രവർത്തനം കൊമ്പങ്കേരിയിൽ പ്രവർത്തനം ആരംഭിച്ച് നൂറ്റാണ്ടുകളോളം പാരമ്പര്യമുണ്ടെങ്കിലും തലവടിയിൽ ദൈവാലയം നിർമ്മിച്ച് ആരാധന ആരംഭിച്ചിട്ട് 50 വർങ്ങൾ പൂർത്തിയാകുകയാണ്. പാരേത്തോട് – വട്ടടി റോഡിൽ നിലവിൽ ഉള്ള ദൈവാലയ കെട്ടിടം കാലപഴക്കം മൂലം ജീർണിച്ച അവസ്ഥയിലായതിനാൽ ആണ് പുതിയ ദൈവാലയം നിർമ്മിക്കുവാൻ തീരുമാനിച്ചത്.
ഡിവിഷണൽ കമാൻഡർ മേജർ ഒ.പി ജോൺ പുതിയ ദേവാലയത്തിൻ്റെ ശിലാസ്ഥാപനം നിർവഹിച്ചു.

Advertisement