കേരളാ സാംബവർസൊസൈറ്റി 43-ാമത് സംസ്ഥാന സമ്മേളനം മെയ് 19 മുതൽ 21വരെ കായങ്കുളത്ത്

Advertisement

കായംങ്കുളം:
കേരളാ സാംബവർ സൊസൈറ്റി (കെ എസ് എസ് )
43 – മത് സംസ്ഥാന സമ്മേളനം 2023 മെയ് 19, 20, 21 തീയതികളിൽ
കായംകുളത്ത് വച്ച് നടത്തുന്നതിന് തിരുമാനിച്ചു.
സംസ്ഥാന സെക്രട്ടറി പി.എൻ. പുരുഷോത്തമന്റെ അദ്ധ്യക്ഷതയിൽ കായംകുളം വ്യാപാരി ഹാളിൽ ചേർന്ന സംസ്ഥാന കൗൺസിൽ
യോഗം സംസ്ഥാന പ്രസിഡന്റ് എം.വി.ജയപ്രകാശ്
ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സമ്മേളനം സംബന്ധിച്ച് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ ജനറൽ സെക്രട്ടറി ഐ. ബാബു കുന്നത്തൂർ അവതരിപ്പിച്ചു.
കുടുംബ സംഗമം, പൊതുസമ്മേളനം,
മുതിർന്ന അംഗങ്ങൾ ,
വിദ്യാഭ്യാസ – കലാപ്രതിഭകൾ തുടങ്ങിയവരെ ആദരിക്കൽ ,
പ്രതിനിധി സമ്മേളനം,
സിമ്പോസിയം, വനിതാ-യുവജന സമ്മേളനം, തിരഞ്ഞെടുപ്പ്
തുടങ്ങിയ ചടങ്ങുകളോടെ
സംസ്ഥാന സമ്മേളനം നടത്തുന്നതിനും കൗൺസിൽ യോഗം അംഗീകാരം നൽകി.
അഡ്വ. ഒ.കെ. കുഞ്ഞുകുട്ടി (തിരുവനന്തപുരം), ജി.ശശി (കൊല്ലം ) ,
സി. എ.രവീന്ദ്രൻ (പത്തനംതിട്ട)
ആർ. ബാബു
(ആലപ്പുഴ)
പി.എം. സുബാഷ് (കോട്ടയം), കെ.ഐ.സുരേന്ദ്രൻ
(ഇടുക്കി),
പി.വി.ശശി
(എറണാകുളം)
വി കെ. സുബ്രൻ
(തൃശൂർ)
തുടങ്ങിയവർ പൊതു ചർച്ചയിൽ പങ്കെടുത്തു.
സംസ്ഥാന സെക്രട്ടറി ബി.അജിത് കുമാർ
സ്വാഗതവും ആലപ്പുഴ ജില്ലാ പ്രസിഡന്റ് പി.കെ. സദാനന്ദൻ നന്ദിയും പറഞ്ഞു.