ബംഗളൂരു: നടപടി ഒഴിവാക്കാന്‍ കര്‍ണാടകയിലേക്കുമാറ്റി എന്നിട്ടും കൊമ്പന്റെ കൊമ്പ് കുത്തിച്ച് നാട്ടുകാര്‍, അമിതമായി അലങ്കരിച്ച കൊമ്ബന്‍ ടൂറിസ്റ്റ് ബസിനെ നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തിയതായി റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം ബംഗളൂരു ക്രിസ്തു ജയന്തി കോളേജില്‍ നിന്നും കുട്ടികളുമായി വിനോദയാത്ര പോയ ബസാണ് ചിക്കമംഗളൂരുവില്‍ നാട്ടുകാര്‍ തടഞ്ഞത്.
ബസിലെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചം മറ്റ് യാത്രക്കാര്‍ക്ക് അപകടം ഉണ്ടാക്കുമെന്നാണ് നാട്ടുകാരുടെ ആരോപണം. ബസിലെ ഗ്രാഫിക്‌സ് മറച്ചിട്ടു പോയാല്‍ മതിയെന്ന് നാട്ടുകാര്‍ പറഞ്ഞതോടെ തര്‍ക്കമായി. ഒടുവില്‍ ബസിന് മുന്നിലെ കണ്ണഞ്ചിപ്പിക്കുന്ന ഗ്രാഫിക്‌സ് സെല്ലോ ടേപ്പ് വച്ച് മറച്ചിട്ട് മാത്രമേ യാത്ര തുടരാന്‍ നാട്ടുകാര്‍ അനുവദിച്ചുള്ളൂ.
കേരള മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ നടപടി പ്രകാരം ഇത്തരം അലങ്കാര പണി ബസില്‍ പാടില്ലായിരുന്നു. ഈ നിയമം കേരളത്തില്‍ ലന്നതോടെ കൊമ്ബന്‍ എന്ന ബസിന്റെ റജിസ്‌ട്രേഷന്‍ കര്‍ണാടകയിലേയ്ക്ക് മാറ്റിയിരുന്നു.