പെരുമാതുറയിലെ പതിനേഴു വയസ്സുകാരന്റെ ദുരൂഹ മരണം,പിടിയിലായ സുഹൃത്തിനെ വിട്ടയച്ചില്ല

Advertisement

തിരുവനന്തപുരം. പെരുമാതുറയിലെ പതിനേഴു വയസ്സുകാരന്റെ ദുരൂഹ മരണത്തിൽ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചു അന്വേഷണം ഊർജിതമാക്കി പോലീസ്.കസ്റ്റഡിയിലെടുത്ത ഇർഫാന്റെ
സുഹൃത്ത്‌ ഫൈസലിനെ പോലീസ് വിട്ടയച്ചിട്ടില്ല.ഫൈസലിനെ വിശദമായി ചോദ്യം
ചെയ്തെങ്കിലും അറസ്റ്റിലേക്ക് പോലീസ് കടന്നില്ല. ഇർഫാനെ കഴിഞ്ഞ തിങ്കളാഴ്ച വീട്ടിൽ നിന്നു വിളിച്ചു കൊണ്ടു പോയതും,
തിരികെ കൊണ്ടാക്കിയതും ഫൈസലായിരുന്നു.കൂടുതൽ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി വരികയാണ്.അതേ സമയം ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലം ഉടൻ ലഭിക്കുമെന്നാണ് പോലീസ് പ്രതീക്ഷ.
ഇർഫാന്റെ മരണം മസ്തിഷ്ക രക്തസ്രാവം മൂലമെന്നായിരുന്നു പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.