ഇനി എല്ലാവിവരവും പഞ്ചായത്തില്‍,എന്തുകാര്യത്തിനും സേവനകേന്ദ്രം

Advertisement

തിരുവനന്തപുരം: സര്‍ക്കാരില്‍ നിന്നും വിവിധ ഏജന്‍സികളില്‍ നിന്നും ലഭിക്കുന്ന സേവനങ്ങളെ കുറിച്ചുള്ള വിവരവും മാര്‍ഗനിര്‍ദേശവും സഹായവും നല്‍കുന്ന പൊതുജന സേവന കേന്ദ്രങ്ങള്‍ എല്ലാ പഞ്ചായത്തിലും ഏപ്രില്‍ ഒന്നിന് ആരംഭിക്കും.

ഫ്രണ്ട് ഓഫീസിനോട് ചേര്‍ന്നാണ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക.

പഞ്ചായത്തുകളില്‍ നിയോഗിക്കപ്പെട്ട ടെക്‌നിക്കല്‍ അസിസ്റ്റന്റുമാര്‍ അല്ലെങ്കില്‍ കുടുംബശ്രീ ഹെല്‍പ്പ് ഡെസ്‌ക് സംവിധാനം എന്നിവ വഴിയോ ഇവ രണ്ടുമില്ലെങ്കില്‍ എംഎസ്ഡബ്ല്യൂ യോഗ്യതയുള്ളവരെ നിയമിച്ചും കേന്ദ്രം പ്രവര്‍ത്തിപ്പാക്കാവുന്നതാണ്.