പതിനാലുകാരിയോട് പൊതുവഴിയില്‍ ലൈംഗികാതിക്രമം; പ്രതി പിടിയില്‍

Advertisement

വര്‍ക്കല.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗീകാതിക്രമം നടത്തിയ യുവാവ് പോക്‌സോ നിയമപ്രകാരം അറസ്റ്റില്‍. വര്‍ക്കല മൂങ്കോട്, ശ്രീ ഭവനില്‍ ഭാനു മകന്‍ ശ്രീജിത്ത് (25) ആണ് പരവൂര്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ 23 ന് വൈകുന്നരം പെണ്‍കുട്ടി അനിയനുമായി സൈക്കിളില്‍ ബന്ധു വീട്ടിലേക്ക് പോയ സമയത്ത് പ്രതി സ്‌കൂട്ടറിലെത്തി ഇവരെ തടഞ്ഞു നിര്‍ത്തി. വഴി ചോദിക്കുന്ന വ്യാജേന പ്രതി പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗത്ത് കടന്ന് പിടിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി പരവൂര്‍ പോലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. പരവൂര്‍ ഇന്‍സ്‌പെക്ടര്‍ നിസ്സാര്‍ എ യുടെ നേതൃത്വത്തില്‍ എസ്.ഐ നിതിന്‍ നളന്‍, എ.എസ്.ഐ മാരായ അജയന്‍, രമേശ് എസ്.സി.പി.ഒ ഗീത, സി.പി.ഒ മാരായ അരുണ്‍, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

Advertisement