ശാസ്താംകോട്ട പൈപ്പ് റോഡ് ടാർ ചെയ്തു;’ഏറെ നാളത്തെ ജനങ്ങളുടെ യാത്ര ദുരിതത്തിന് പരിഹാരം ആയി

Advertisement

ശാസ്താംകോട്ട: ശാസ്താംകോട്ട റെയിൽ വേ സ്റ്റേഷൻ മുതൽ തണൽ ജെങ്ഷൻ വരെ ടാറിങ് ആരംഭിച്ചു. റെയിൽവേ സ്റ്റേഷൻ മുതൽ പടിഞ്ഞാറോട്ടു റോഡ് പൊളിഞ്ഞു യാത്ര ക്കാർ വളെരെ ദുരിതത്തിൽ ആയിരുന്ന ഇവിടെ അപകടം തുടർക്കഥയായിരുന്നു. ഈ റോഡ് ടാറിങ് നടക്കുന്നത് മൂലം പൈപ്പ് റോഡ് ചവറ മുതൽ ഉള്ള ട്രെയിൻ യാത്ര ക്കാർ ക്ക് ഏറെ പ്രയോജനം ആണ്. പണ്ട്രണ്ട് വർഷങ്ങൾക്ക് മുൻപ് റോഡിന്റെ പണി നടക്കുമ്പോൾ ഈ റോഡിൽ കൂടി ചെറിയ കെ എസ്‌ ആർ ടി സി ബസ് അനുവദിക്കുംഎന്ന് പ്രഖ്യാപനം ഉണ്ടായിരുന്നു.അത് ട്രെയിൻ യാത്ര ക്കാർക്ക് ഏറെ പ്രയോജനം ചെയ്യുമായിരുന്നു എന്നാൽ എല്ലാം പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങി. ഏറെ കാലം ആയിട്ടുള്ള ജനങ്ങളുടെ യാത്ര ദുരിതത്തിന് പരിഹാരം കാണാൻ മുന്നിട്ടു നിന്ന കുന്നത്തൂർ എം എൽ എ കോവൂർ കുഞ്ഞുമോൻ നും ശാസ്താം കോട്ട ബ്ലോക്ക്‌ പ്രസിഡന്റ് അൻസാർ ഷാഫിക്കും മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് പിഎം സെയ്ദ് നും മറ്റു ജനപ്രതിനിധി കൾക്കും പൈപ്പ് റോഡ് തണൽ സൗഹൃദവേദി നന്ദി അറിയിച്ചു.