അരിക്കൊമ്പനെ തളക്കാനുള്ള രണ്ട് കുങ്കിയാനകൾ കൂടി ഇന്ന് ഇടുക്കിയിലെത്തും,കോടതിയെ അവസ്ഥ ബോധ്യപ്പെടുത്താന്‍ ശ്രമം

Advertisement

ഇടുക്കി.കോടതി നടപടികൾക്കിടയിലും അരിക്കൊമ്പനെ തളക്കാനുള്ള രണ്ട് കുങ്കിയാനകൾ കൂടി ഇന്ന് ഇടുക്കിയിലെത്തും. കോന്നി സുരേന്ദ്രനും കുഞ്ചുവുമാണ് എത്തുന്നത്. അരിക്കൊമ്പനെ പിടികൂടുന്നത് താൽക്കാലികമായി തടഞ്ഞെങ്കിലും ആനയെ നിരീക്ഷിക്കുന്നതടക്കമുള്ള നടപടികൾ തുടരാനാണ് വനം വകുപ്പിൻ്റെ തീരുമാനം. ഹർജി പരിഗണിക്കുന്ന 29-ാം തിയതിക്ക് ശേഷമാകും മയക്ക് വെടി വെക്കുന്ന കാര്യത്തിലടക്കം തീരുമാനമുണ്ടാകുക.

കോടതി നടപടിയിൽ പ്രതിഷേധിച്ച് അരിക്കൊമ്പൻ്റെ ആക്രമണം രൂക്ഷമായ ബി.എൽ.റാവിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഹൈക്കോടതി നിർദേശത്തെ തുടർന്ന് ജില്ലയിൽ കാട്ടാനയാക്രമണത്തിനിരയായവരുടെ കണക്കെടുപ്പ് വനം വകുപ്പ് ഇന്ന് തുടങ്ങും. ഹർജി പരിഗണിക്കുന്ന 29 ന് മുഴുവൻ രേഖകളും സർക്കാർ കോടതിയിൽ ഹാജരാക്കും. ചിന്നക്കനാൽ ശാന്തൻപാറ പഞ്ചായത്തുകളും കേസിൽ കക്ഷി ചേർന്നിട്ടുണ്ട്. ഹൈക്കോടതിയിൽ നിന്ന് അനുകൂല സമീപനമുണ്ടാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. മറിച്ചായാൽ പ്രതിഷേധം കടുപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.

Advertisement