ശാസ്‌താംകോട്ട: മനോവികാസില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നു പരിപാടിയുടെ ഉദ്‌ഘാടനംഞായറാഴ്‌ച രാവിലെ 11.30ന് ധനമന്ത്രി മന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും.
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളായ അലിംകോയും എന്‍സി എസ് സി നാലാം ചിറയും നാഷണല്‍ ട്രസ്‌റ്റ് ലോക്കല്‍ ലെവല്‍ കമ്മിറ്റിയും ശാസ്‌താംകോട്ട റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ ഫെബ്രുവരി 20ന് മനോവികാസില്‍ നടത്തിയ സഹായ ഉപകരണ നിര്‍ണയ ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കാണ് ഇവ നല്‍കുന്നത്.
ചടങ്ങില്‍ കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ പി കെ ഗോപന്‍, ജില്ലാ കളക്ടര്‍ അഫ്‌സനാ പര്‍വീണ്‍, റോട്ടറി ഡിസ്‌ട്രിക്ട് ഗവര്‍ണര്‍ കെ ബാബുമോന്‍, ഇസിജിസി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സുഭാഷ് ചന്ദ്ര ചഹാര്‍, അലിംകോ ബാംഗ്ലൂരിന്റെ ലിറ്റന്‍ സര്‍ക്കാര്‍, എസ്‌എന്‍എസി ചെയര്‍മാന്‍ ഡി ജേക്കബ് എന്നിവര്‍ പങ്കെടുക്കും
പ്രത്യേക ശേഷിയുള്ള 192 പേര്‍ക്ക് ഹിയറിങ് എയ്‌ഡ്, വീല്‍ ചെയര്‍, ട്രൈ സൈക്കിള്‍, മോട്ടോറൈസ്‌ഡ് ട്രൈ സൈക്കിള്‍, സ്‌മാര്‍ട്ട് ഫോണുകള്‍, ബെയ്‌ലി സ്‌റ്റിക്, എം എസ് ഐഇഡി കിറ്റ്, വോക്കിംഗ് സ്‌റ്റിക്, റോളാറ്റര്‍, തുടങ്ങിവയാണ് വിതരണം ചെയ്യുന്നത്. അര്‍ഹരായവരുടെ രജിസ്‌ട്രേഷന്‍ രാവിലെ പത്ത് മണി മുതല്‍ മനോവികാസില്‍ ആരംഭിക്കും,