അച്ഛൻറെ പലഹാരപ്പൊതിക്ക് കാത്തുനിൽക്കാതെ അവർ യാത്രയായി

Advertisement

അ​മ്പ​ല​പ്പു​ഴ: കൊ​ണ്ടു​വ​രേ​ണ്ട ഭ​ക്ഷ​ണ​ത്തി​നു​വേ​ണ്ടി വി​ളി​ക്കാ​റു​ള്ള ഫോ​ണി​ൽനി​ന്ന്​ ആ ​പി​താ​വ്​ കേ​ട്ട​ത്​ മ​ക്ക​ളെ കാ​ണു​ന്നി​ല്ലെ​ന്ന വി​വ​രം. ക​ഴി​ഞ്ഞ ദി​വ​സം വെ​ള്ള​ക്കെ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സ​ഹോ​ദ​ര​ങ്ങ​ളാ​യ അ​ദ്വൈ​തി​ൻറെ​യും അ​ന​ന്ദു​വി​ൻറെ​യും പി​താ​വ്​ അ​നി​ലാ​ണ്​ സ​ങ്ക​ട​ക്ക​യ​ത്തി​ൽ ക​ഴി​യു​ന്ന​ത്.

നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​ണ്​ അ​നി​ൽ. എ​ന്നും വൈ​കീ​ട്ടോ​ടെ അ​ച്ഛ​ൻറെ ഫോ​ണി​ലേ​ക്ക് മ​ക്ക​ൾ വി​ളി​ക്കും. ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് വ​രു​മ്പോ​ൾ കൈ​യി​ൽ ക​രു​തേ​ണ്ട പലഹാരം ഓ​ർ​​മ​പ്പെ​ടു​ത്താ​ൻ. അ​മ്മ മ​രി​ച്ച​തി​ൻറെ കു​റ​വ് അ​റി​യി​ക്കാ​തി​രി​ക്കാ​ൻ അ​നി​ൽ അ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്തും വാ​ങ്ങി​ക്കൊ​ടു​ക്കും. വൈ​കീ​ട്ടെ​ത്തു​മ്പോ​ൾ അ​ദ്വൈ​തും അന​ന്ദു​വും വാ​തി​ൽപ​ടി​യി​ൽ പൊ​തി​യും കാ​ത്തു​നി​ൽക്കും.

ശ​നി​യാ​ഴ്ച​യും പ​തി​വു​പോ​ലെ വി​ളി​വ​ന്ന​പ്പോ​ൾ വാ​ങ്ങാ​നു​ള്ള ഭ​ക്ഷ​ണ​ത്തെ കു​റി​ച്ചാ​യി​രി​ക്കു​മെ​ന്ന് ക​രു​തി.എ​ന്നാ​ൽ, വീ​ട്ടി​ലെ​ത്തു​മ്പോ​ൾ പൊ​തി​യും കാ​ത്ത് മ​ക്ക​ൾ വാ​തി​ൽപ​ടി​ക്ക​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. പു​ന്ന​പ്ര റെ​യി​ൽവേ സ്റ്റേ​ഷ​ന് സ​മീ​പ​മാ​യി​രു​ന്നു അ​നി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പം താ​മ​സി​ച്ചി​രു​ന്ന​ത്. സ​ഹോ​ദ​രി​യു​ടെ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ട് വി​ൽക്കേ​ണ്ടി​വ​ന്നു. ശേ​ഷം അ​ച്ഛ​നും അ​മ്മ​യോ​ടു​മൊ​പ്പ​മാ​ണ് അ​നി​ലും ഭാ​ര്യ അ​ശ്വ​തി​യും മ​ക്ക​ളും താ​മ​സി​ച്ചി​രു​ന്ന​ത്‌.

ഇ​തി​നി​ട​യാ​ണ് അ​ശ്വ​തി കു​ട​ൽ സം​ബ​ന്ധ​മാ​യ രോ​ഗ​ത്തി​ന് കീ​ഴ്പ്പെ​ടു​ന്ന​ത്. നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്താ​ൽ ചി​കി​ത്സ ന​ട​ത്തി​യെ​ങ്കി​ലും മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. പ​ല​യി​ട​ങ്ങ​ളി​ലും വാ​ട​ക​ക്ക് താ​മ​സി​ച്ച ശേ​ഷ​മാ​ണ് ഭാ​ര്യ​വീ​ടാ​യ തൈ​വെ​ളി​വീ​ടി​ന് സ​മീ​പം വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന​ത്.

ര​ണ്ട് ബാ​ല്യ​ങ്ങ​ളു​ടെ ക​ത്തി​യെ​രി​യു​ന്ന ചി​ത​ക്ക​രി​കി​ൽ ഇ​ട​നെ​ഞ്ച് ത​ക​ർന്നു​ള്ള മുത്തശ്ശി​യു​ടെ തേ​ങ്ങ​ലി​ൽ ക​ണ്ടു​നി​ന്ന​വ​രു​ടെ ക​ണ്ണു​ക​ളും ഈ​റ​ന​ണി​ഞ്ഞു. പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് 14ാം വാ​ർഡി​ൽ തൈ​വെ​ളി​യി​ൽ അ​നി​ലി​ൻറെ ര​ണ്ട് മ​ക്ക​ളു​ടെ മൃ​ത​ദേ​ഹം ചി​ത​യി​ലേ​ക്ക് വെ​ച്ച​പ്പോ​ൾ വീ​ട്ടു​വ​ള​പ്പ് കൂ​ട്ട​ക്ക​ര​ച്ചി​ലി​ലാ​യി. പ​റ​വൂ​ർ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി അ​ദ്വൈ​ത് (13), ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി അ​ന​ന്ദു (12) എ​ന്നി​വ​രെ​യാ​ണ്​ ശ​നി​യാ​ഴ്ച കു​റു​വ​പ്പാ​ട​ത്ത് വെ​ള്ള​ക്കെ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്.

ആ​റു​വ​ർഷം മു​മ്പാ​ണ് ഇ​വ​രു​ടെ മാ​താ​വ് അ​ശ്വ​തി മ​ര​ണ​പ്പെ​ട്ട​ത്. ശേ​ഷം മു​ത്ത​ശ്ശി വി​ജ​യ​മ്മ​യാ​ണ് ഇ​വ​ർക്ക് പോ​റ്റ​മ്മ. മു​ത്ത​ച്ഛ​ൻ അ​നി​രു​ദ്ധ​നും അ​ച്ഛ​ൻ അ​നി​ലും രാ​വി​ലെ കൂ​ലി​വേ​ല​ക്ക് പോ​കും. പി​ന്നെ കു​ട്ടി​ക​ളു​ടെ കാ​ര്യ​ങ്ങ​ൾ നോ​ക്കു​ന്ന​ത് മു​ത്ത​ശ്ശി​യാ​യി​രു​ന്നു. സ്കൂ​ളി​ൽ പോ​കും മു​മ്പ്​ ഭ​ക്ഷ​ണം പാ​ത്ര​ങ്ങ​ളി​ലാ​ക്കി വെ​ക്കും. പ്ര​ഭാ​ത ഭ​ക്ഷ​ണ​വും ക​ഴി​ച്ച് ഉ​ച്ച​ക്കു​ള്ള ഭ​ക്ഷ​ണ​വു​മാ​യി അ​ച്ച​മ്മ​യോ​ട് യാ​ത്ര​യും പ​റ​ഞ്ഞാ​ണ് ഇ​രു​വ​രും പോ​കു​ന്ന​ത്.

അ​മ്മ​യു​ടെ വേ​ർപാ​ടി​ൻറെ കു​റ​വ് അ​റി​യി​ക്കാ​തി​രി​ക്കാ​ൻ അ​വ​ർ ഏ​റെ ശ്ര​ദ്ധ​വെ​ച്ചി​രു​ന്നു. ശ​നി​യാ​ഴ്ച കൂ​ട്ടു​കാ​ര​നോ​ടൊ​പ്പം ക​ളി​ക്കാ​ൻ പോ​കു​മ്പോ​ഴും മു​ത്ത​ശ്ശി​യോ​ട് അ​നു​വാ​ദം വാ​ങ്ങി​യി​രു​ന്നു. ഉ​ച്ച​ക്കും കാ​ണാ​താ​യ​പ്പോ​ൾ വി​ജ​യ​മ്മ അ​ന്വേ​ഷി​ച്ചി​റ​ങ്ങി. വൈ​കു​ന്തോ​റും അ​വ​രു​ടെ ഇ​ട​നെ​ഞ്ച് പി​ട​ഞ്ഞു​തു​ട​ങ്ങി. കൂ​ട്ടു​കാ​ര​നോ​ടൊ​പ്പം ക​ളി​ക്കാ​നാ​യി യാ​ത്ര പ​റ​ഞ്ഞു​പോ​യ കു​രു​ന്നു​ക​ളെ ചേ​ത​ന​യ​റ്റ നി​ല​യി​ൽ ക​ണ്ടെത്തുകയായിരുന്നു

Advertisement