തിരുവനന്തപുരം വിമാനത്താവളത്തിൽ അറ്റകുറ്റപ്പണിക്കിടെ അപകടം; ഒരാൾ മരിച്ചു

Advertisement

തിരുവനന്തപുരം: വിമാനത്താവളത്തിൽ അറ്റകുറ്റപ്പണിക്കിടെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പേട്ട സ്വദേശി അനിൽ കുമാർ (48) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. വിമാനത്താവള റൺവേക്ക് സമീപമുള്ള ഹൈമാസ്റ്റ് ലൈറ്റ് അറ്റകുറ്റപ്പണി നടത്തുകയായിരുന്നു. ഇരുമ്പ് വടം ഉപയോഗിച്ച് ലൈറ്റ് താഴേക്ക് ഇറക്കുന്നതിനിടെ വടം പൊട്ടി താഴേക്ക് വീഴുകയായിരുന്നു.

അനിൽകുമാർ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന രണ്ടു പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.