പറവൂർ:
സർക്കാർ ഒരു രൂപ എവിടെയെല്ലാം മുടക്കുന്നു ണ്ടൊ അവിടെയെല്ലാം സംവരണം ഉറപ്പു വരുത്തണമെന്ന് പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി.സതീശൻ അഭിപ്രായപ്പെട്ടു. ആസൂത്രണ പ്രക്രിയയിൽ ആയിരം കോടി രൂപ ഒരിടത്തു ചിലവഴിക്കപ്പെടുമ്പോൾ അതിന്റെ 10 ശതമാനം തുക പട്ടികജാതി-പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കു ലഭിക്കാൻ അർഹതയുണ്ട്. പ്ലാനിംഗിലൂടെയായാലും പദ്ധതി പ്രകാരം ആയാലും അതിന്റെ വിഹിതം ഉറപ്പാക്കണം.
സംവരണം എന്നത് ആരുടെയും ഔദാര്യമല്ല , അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.
പറവൂർ – കോട്ടപ്പുറം എൻ.എസ്.എസ്. കരയോഗം ഹാളിൽ നടന്ന കേരളാ സാംബവർ സൊസൈറ്റി എറണാകുളം ജില്ലാ സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് പി.വി.ശശി അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി ഐ. ബാബു കുന്നത്തൂർ മുഖ്യപ്രഭാഷണം നടത്തി.
സംഘടനയുടെ മുതിർന്ന നേതാക്കളായ എം.എം.രാജൻ, എ.സി.രാജൻ, എ.കെ.വാസു എന്നിവരെ ജനറൽ സെക്രട്ടറിയും
ഡോക്ടറേറ്റ് നേടിയ ഡോ.പി.കെ. അനിൽകുമാർ , ഡോ.സുധി കുമാർ എന്നിവരെ രക്ഷാധികാരി
വെണ്ണിക്കുളം മാധവനും ആദരിച്ചു.
ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ. ജയകൃഷ്ണൻ , പറവൂർ താലൂക്ക് പ്രസിഡന്റ് ആർ. അശോകൻ , ആലുവ താലൂക്ക് സെക്രട്ടറി ടി.എം.ഗിരി, മൂവാറ്റുപുഴ താലൂക്ക് സെക്രട്ടറി ഇന്ദു ഷാജി, കോതമംഗലം താലൂക്ക് സെക്രട്ടറി പി.കെ.സുകുമാരൻ , കണയന്നൂർ താലൂക്ക് സെക്രട്ടറി പി.എ.ഷാജി,
കുന്നത്തുനാട് താലൂക്ക് സെക്രട്ടറി പി.എം.ചന്ദ്രൻ , ജില്ലാ വൈസ് പ്രസിഡന്റ് പി.കെ.ബിജുകുമാർ എന്നിവർ പ്രസംഗിച്ചു.
ജില്ലാ സെക്രട്ടറി കെ.ആർ. ഗോപി പ്രവർത്തന റിപ്പോർട്ട് ,ഖജാൻജി സി.വി. നവീൻകുമാർ വരവു – ചിലവു കണക്കുകൾ
എന്നിവ അവതരിപ്പിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് എം.ശശീന്ദ്രൻ സ്വാഗതവും സ്വാഗത സംഘം ജനറൽ കൺവീനർ എം –
ലെനിൻ നന്ദിയും രേഖപ്പെടുത്തി.
ഭാരവാഹികൾ:
പി.വി.ശശി(പ്രസിഡൻറ്)
എം. ശശീന്ദ്രൻ,സുജിത് കുമാർ
(വൈസ് പ്രസിഡന്റുമാർ)
കെ.ആർ. ഗോപി (സെക്രട്ടറി)
സിന്ധു സുധാകരൻ, എ.വി.വിനോദ്
(ജോസെക്രട്ടറിമാർ)
സി.വി. നവീൻകുമാർ, (ഖജാൻജി).