യുവ പൊലീസ് ഓഫിസർ കുളിമുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

Advertisement

കാസർകോട്: പൊലീസ് ഉദ്യോഗസ്ഥൻ കുളിമുറിയിൽ കുഴഞ്ഞുവീണ് മരിച്ചു. ആദൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ പെർളടുക്കം കരിപ്പാടകത്തെ കെ. അശോകൻ (45) ആണ് മരിച്ചത്.

രാത്രി ഡ്യൂട്ടി ഉണ്ടായിരുന്ന അശോകൻ വ്യാഴാഴ്ച പുലർച്ചെ കുളിമുറിയിൽ പോയതായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് കരുതുന്നത്. പരേതനായ രാമൻ മണിയാണി-കല്യാണി ദമ്പതികളുടെ മകനാണ്. ഭാര്യ: സൗമ്യ അഡൂർ. മക്കൾ: തേജാലക്ഷ്മി, ഗൗതം. സഹോദരങ്ങൾ: രാമകൃഷ്ണൻ (റേഷൻ കട, പെർളടുക്കം), ഗോപാലകൃഷ്ണൻ (പൊലീസ് ഉദ്യോഗസ്ഥൻ), യശോദ, ശാരദ, രമണി, സാവിത്രി, ശ്യാമള.

മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണ വിവരമറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി.