അടൂരിൽ ആശുപത്രിയിലേക്കുള്ള യാത്ര മധ്യേ യുവതി ആംബുലൻസിൽ പ്രസവിച്ചു

Advertisement

അടൂർ: മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള യാത്ര മധ്യേ യുവതി ആംബുലൻസിൽ പ്രസവിച്ചു. അടൂർ ജനറൽ ആശുപത്രിയിൽ നിന്നു വണ്ടാനം മെഡിക്കൽ കോളജിലേക്ക് ആശുപത്രിയുടെ ആംബുലൻസിൽ പോകുന്ന വഴിയിലാണ് ഹരിപ്പാട് യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടത്.

വണ്ടിയിൽ ഉണ്ടായിരുന്ന നഴ്സിങ് ഓഫിസർ അഖില, നഴ്സിങ് അസിസ്റ്റന്റ് ശോഭന കുമാരി, ആംബുലൻസ് ഡ്രൈവർ സമദ് എന്നിവരുടെ സമയോചിതമായ ഇടപെടൽ മൂലം യാതൊരു കുഴപ്പവുമില്ലാതെ പ്രസവം നടത്തുകയായിരുന്നു.

പ്രസവ ശേഷം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ നിന്നു പ്രഥമ ശുശ്രൂഷ നൽകിയ ശേഷം അമ്മയെയും കുഞ്ഞിനെയും വണ്ടാനം മെഡക്കൽ കോളജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.