സൂര്യഗായത്രി വധക്കേസ്: പ്രതി അരുണിന് ജീവപര്യന്തം തടവും പിഴയും

Advertisement

തിരുവനന്തപുരം: നെടുമങ്ങാട് സൂര്യഗായത്രി വധക്കേസിലെ പ്രതി പേയാട് സ്വദേശി അരുണിന് (29) ജീവപര്യന്തം തടവ്ശിക്ഷ. ഇതിനു പുറമെ 20 വർഷം കഠിനതടവ് അനുഭവിക്കുകയും ആറു ലക്ഷം രൂപ പിഴയടക്കുകയും വേണം. തിരുവനന്തപുരം ആറാം അഡീഷനൽ സെഷൻസ് ജഡ്ജ് കെ. വിഷ്ണുവാണ് വിധി പറഞ്ഞത്. പ്രതി അരുണ്‍ കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു.

കൊ​ല​പാ​ത​കം, കൊ​ല​പാ​ത​ക​ശ്ര​മം, ഭ​വ​ന കൈ​യേ​റ്റം, കു​റ്റ​ക​ര​മാ​യ ഭ​യ​പ്പെ​ടു​ത്ത​ൽ എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ്​ തെ​ളി​ഞ്ഞ​ത്. പ്രേ​മ​നൈ​രാ​ശ്യ​വും വി​വാ​ഹാ​ലോ​ച​ന നി​ര​സി​ച്ച​തി​ലു​ള്ള വി​രോ​ധ​വു​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം കോ​ട​തി അം​ഗീ​ക​രി​ച്ചു. സൂ​ര്യ​ഗാ​യ​ത്രി​യു​ടെ മാ​താ​വ്​ വ​ത്സ​ല, പി​താ​വ്​ ശി​വ​ദാ​സ​ൻ എ​ന്നി​വ​രാ​യി​രു​ന്നു കേ​സി​ലെ ദൃ​ക്സാ​ക്ഷി​ക​ൾ.

2021 ആ​ഗ​സ്റ്റ്​ 30ന്​ ​ഉ​ച്ച​ക്ക്​ ര​ണ്ടോ​ടെ​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സൂ​ര്യ​ഗാ​യ​ത്രി​യും മാ​താ​പി​താ​ക്ക​ളും വാ​ട​ക​ക്ക്​ താ​മ​സി​ച്ചി​രു​ന്ന കരുപ്പൂര്‍ ഉഴപ്പാക്കോണത്തെ വീ​ട്ടി​ലെ​ത്തി​യാ​യി​രു​ന്നു പ്ര​തി​യു​ടെ ആ​ക്ര​മ​ണം. ശാ​രീ​രി​ക വൈ​ക​ല്യ​മു​ള്ള​വ​രാ​ണ് സൂ​ര്യ​യു​ടെ മാ​താ​പി​താ​ക്ക​ൾ. വീ​ടി​ന്‍റെ അ​ടു​ക്ക​ള വാ​തി​ലി​ലൂ​ടെ അ​ക​ത്തു​ക​ട​ന്ന അ​രു​ണ്‍ സൂ​ര്യ​യെ ത​ല​ങ്ങും വി​ല​ങ്ങും കു​ത്തു​ക​യാ​യി​രു​ന്നു. മ​ക​ളെ ആ​ക്ര​മി​ക്കു​ന്ന​തു​ക​ണ്ട് ത​ട​യാ​ൻ ശ്ര​മി​ച്ച മാ​താ​വ്​ വ​ത്സ​ല​യെ​യും കു​ത്തി. സൂ​ര്യ​യു​ടെ പി​താ​വി​ന്‍റെ നി​ല​വി​ളി ഉ​യ​ര്‍ന്ന​തോ​ടെ അ​രു​ണ്‍ ഓ​ടി. അ​യ​ൽ​ക്കാ​ർ ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും അ​രു​ൺ സ​മീ​പ​ത്തെ മ​റ്റൊ​രു വീ​ടി​ന്റെ ടെ​റ​സി​ൽ ഒ​ളി​ക്കാ​ൻ ശ്ര​മി​ച്ചു. അ​വി​ടെ​നി​ന്നാ​ണ്​ നാ​ട്ടു​കാ​രും പൊ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. സൂ​ര്യ​ഗാ​യ​ത്രി​യെ വി​വാ​ഹം ചെ​യ്ത് ന​ല്‍കാ​ത്ത വി​രോ​ധ​മാ​ണ് പ്ര​തി​യെ കൊ​ല​ക്ക് പ്രേ​രി​പ്പി​ച്ച​തെ​ന്നാ​ണ്​ കേ​സ്.

സം​ഭ​വ​ത്തി​ന്​ ര​ണ്ടു​വ​ർ​ഷം മു​മ്പ് അ​രു​ൺ സൂ​ര്യ​യോ​ട് വി​വാ​ഹാ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള അ​രു​ണി​ന്റെ ബ​ന്ധം വീ​ട്ടു​കാ​ർ നി​ര​സി​ച്ചു. തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി​യു​മാ​യി സൂ​ര്യ​യു​ടെ വി​വാ​ഹം ന​ട​ന്നു. സൂ​ര്യ​യു​ടെ ഭ​ർ​ത്താ​വി​നെ​യും അ​രു​ൺ ഫോ​ണി​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ൽ​നി​ന്ന്​ സൂ​ര്യ ഉ​ഴ​പ്പാ​ക്കോ​ണ​ത്തെ വാ​ട​ക വീ​ട്ടി​ലെ​ത്തി​യ​ത​റി​ഞ്ഞാ​ണ് അ​രു​ൺ എത്തി​യ​ത്.

39 സാ​ക്ഷി​ക​ളെ പ്രോ​സി​ക്യൂ​ഷ​ൻ വി​സ്ത​രി​ച്ചു. 64 രേ​ഖ​ക​ളും 49 തൊ​ണ്ടിമു​ത​ലു​ക​ളും ഹാ​ജ​രാ​ക്കി. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എം. ​സ​ലാ​ഹു​ദ്ദീ​ൻ, അ​ഡ്വ. വി​നു മു​ര​ളി, അ​ഡ്വ. അ​ഖി​ല ലാ​ൽ, അ​ഡ്വ. ദേ​വി​ക മ​ധു എ​ന്നി​വ​ർ ഹാ​ജ​രാ​യി. വ​ലി​യ​മ​ല സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​റും ഇ​പ്പോ​ൾ ക്രൈം​ബ്രാ​ഞ്ച് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഡി​വൈ.​എ​സ്.​പി​യു​മാ​യ ബി.​എ​സ്. സ​ജി​മോ​ൻ, സി​വി​ൽ പൊ​ലീ​സ്‌ ഓ​ഫി​സ​ർ​മാ​രാ​യ സ​ന​ൽ​രാ​ജ് ആ​ർ.​വി, ദീ​പ എ​സ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

Advertisement