തിരുവനന്തപുരം: ബേബി തോമസിന്റെ മൂന്നാംചരമവാര്‍ഷികത്തോട് അനുബന്ധിച്ച് തിരുവനന്തപുരം പബ്ലിക് ലൈബ്രറിയും സുഹൃത്തുക്കളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന അനുസ്‌മരണ പരിപാടി നാളെ, സാഹിത്യ-സാംസ്‌കാരിക രംഗങ്ങളില്‍ നിറഞ്ഞു നിന്ന അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം.
കഥാകൃത്ത്, കവി, നോവലിസ്‌റ്റ്, നാടകകൃത്ത്, സംവിധായകന്‍, നടന്‍, പ്രഭാഷകന്‍, കേരള സാഹിത്യ അക്കാദമി മുന്‍ അംഗം തുടങ്ങി വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. വിശപ്പ് എന്ന കഥാസമാഹാരമാണ് ആദ്യ പുസ്‌തകം, ആകാശമേ കേള്‍ക്ക, ഷഡ്‌പദങ്ങളുടെ സെമിത്തേരി, കഠിനകാലം എന്നിവ പ്രധാന പുസ്‌തകങ്ങളാണ്, അദ്ദേഹത്തിന്റെ പുസ്‌തകങ്ങളും സംഭാവനകളും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്ന് സംഘാടകര്‍ ചൂണ്ടിക്കാട്ടി.
നാളെ വൈകിട്ട് നാലിന് പബ്ലിക് ലൈബ്രറി ഹാളില്‍ നടക്കുന്ന അനുസ്‌മരണ പരിപാടിയിലേക്ക് എല്ലാവരും എത്തിച്ചേരണമെന്ന് സൗഹൃദകൂട്ടായ്‌മ അഭ്യര്‍ത്ഥിച്ചു.