സ്വർണവില കുറഞ്ഞു

Advertisement

കൊച്ചി: രണ്ട് ദിവസത്തെ സ്ഥിരതക്ക് ശേഷം സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 240 രൂപ കുറഞ്ഞ് 43,760 രൂപയിലെത്തി. ഗ്രാമിന് 30 താഴ്ന്ന് 5,470 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ഏപ്രിൽ ഒന്നിന് 44,000 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിൻറെ വില. രണ്ടാം തീയതി ഈ വിലയിൽ മാറ്റമുണ്ടായിരുന്നില്ല. തുടർന്നാണ് ഇന്ന് പവൻ വില 240 രൂപ കുറഞ്ഞത്.