കായംകുളത്ത് ലോറികയറി സ്കൂട്ടര്‍ യാത്രക്കാരന്‍റെ കൈയ് അറ്റുപോയി

Advertisement

കായംകുളം.കെപി റോഡിൽ കായംകുളം ബ്രദേഴ്സ് ഹോട്ടലിൽ മുന്നിൽ വാഹനാപകടം. ലോറിയുടെ മുൻചക്രം കയറി സ്കൂട്ടർ യാത്രികൻ്റെ കൈ അറ്റുമാറി. കായംകുളം ഊടത്തിൽ മുക്ക് അലുംമൂട്ടിൽ സന്തോഷ് തോമസിൻ്റെ കൈക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം ഉണ്ടായത്. കിഴക്കുനിന്നും പടിഞ്ഞാറ് ഭാഗത്തേക്ക് പോവുകയായിരുന്ന സന്തോഷിന്റെ സ്കൂട്ടറിൽ മറ്റൊരു സ്കൂട്ടർ ഇടിക്കുകയും റോഡിലേക്ക് വീണ സന്തോഷിന്റെ വലതു കൈയിലൂടെ ലോറിയുടെ മുൻചക്രം കയറി ഇറങ്ങുകയും ആയിരുന്നു. സന്തോഷിന്റെ കൈ മുട്ടിനു താഴെ അറ്റ് മാറിയ നിലയിലാണ്. പരിക്കേറ്റ സന്തോഷിനെ കായംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കായംകുളം പോലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു.