മീരാ ജാസ്മിൻ്റെ പുതിയ വിശേഷം അറിഞ്ഞോ ? ഇല്ലെങ്കിൽ ഇതാ

Advertisement

സിനിമാ പ്രേമികളുടെ ഇഷ്ട താരമാണ് മീരാ ജാസ്മിന്‍. അനവധി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ള മീര ജാസ്മിന്‍ തമിഴ്,തെലുങ്ക് ചിത്രങ്ങളിലൂടെ സൗത്ത് ഇന്ത്യന്‍ സിനിമ പ്രേമികളുടെയും ഇഷ്ടം പിടിച്ചു പറ്റിയിരുന്നു.
സിനിമാ ലോകത്ത് നിരവധി ആരാധകരുള്ള താരമാണ് മീരജാസ്മിന്‍. ഇപ്പോഴിത മീര ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് എത്തുന്നത്. മീരാ ജാസ്മിന്‍ നായികയായി എത്തുന്ന പുതിയ ചിത്രം ഒരുങ്ങുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
അടുത്ത തിങ്കളാഴ്ച കൊച്ചിയില്‍ പുതിയ ചിത്രത്തിൻ്റെ ഷൂട്ടിംഗ് ആരംഭിക്കും. മീരാ ജാസ്മിന്‍ വീണ്ടും മലയാളത്തില്‍ സജീവമാകുന്നതിന്റെ സന്തോഷത്തിലാണ് അവരുടെ ആരാധകര്‍.
നരേന്‍ ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ‘പത്താം വളവ്’ എന്ന ചിത്രത്തിന് ശേഷം എം പത്മകുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
2008ല്‍ പുറത്തിറങ്ങിയ ‘മിന്നാമിനികൂട്ടം’ എന്ന ചിത്രത്തിന് ശേഷമാണ് മീരാ ജാസ്മിനും നരേനും വീണ്ടും ഒന്നിക്കുന്നത്.
കമല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ജയസൂര്യ, റോമാ, സംവൃത സുനില്‍, ഇന്ദ്രജിത് സുകുമാരന്‍, രാധിക, അനൂപ് ചന്ദ്രന്‍ എന്നിവര്‍ ആയിരുന്നു മറ്റ് പ്രധാന കഥാപത്രങ്ങള്‍.
അതേസമയം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘മകള്‍’ ആയിരുന്നു മീരയുടെതായി അവസാനം തീയറ്ററില്‍ എത്തിയ ചിത്രം.
ജയറാമായിരുന്നു ചിത്രത്തിലെ നായകന്‍.