ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൃഹനാഥൻ മരിച്ചു

Advertisement

തിരുവനന്തപുരം. അരുവിക്കരയിൽ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൃഹനാഥൻ മരിച്ചു.അരുവിക്കര സ്വദേശി അലി അക്ബർ ആണ് മരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് അലി അക്ബർ ഭാര്യ മുംതാസിനെയും,
ഭാര്യമാതാവ് സഹീറ എന്നിവരെ വെട്ടി കൊലപ്പെടുത്തിയത്.മുംതാസിനെ വെട്ടുന്നത് തടയുന്നതിനിടെയാണ് ഭാര്യമാതാവ് സഹീറയ്ക്ക് വെട്ടേറ്റത്.പിന്നാലെ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച അലി അക്ബർ 65 ശതമാനം പൊള്ളലേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി ഒൻപതരയോടെ മരിക്കുകയായിരുന്നു.സാമ്പത്തികമായും ദാമ്പത്യജീവിതവും തകർന്നതിനാൽ ഭാര്യ മുംതാസിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുന്നുവെന്നായിരുന്നു ആത്മഹത്യ കുറിപ്പിൽ അലി അക്ബർ പറഞ്ഞിരുന്നത്.

Advertisement