തിരുവനന്തപുരം.ഇടവേളയ്ക്ക് ശേഷം എല്‍ഡിഎഫ് നേതൃയോഗം ഇന്ന് ചേരും.ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് യോഗം.
സർക്കാരിന്റെ രണ്ടാം വാർഷികാഘോഷ പരിപാടികളാകും യോഗത്തിൽ പ്രധാനമായും ചർച്ചയാവുക.സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പാർട്ടി ജാഥയുടെ തിരക്കിലായതിനാൽ എൽ.ഡി.എഫ് നേതൃയോഗം ചേരുന്നതും നീണ്ടു പോയിരുന്നു.
കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധി,
കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രചാരണ പരിപാടികൾ,ലോക്സഭ തിരഞ്ഞെടുപ്പിന്റെ പ്രാരംഭ തയ്യാറെടുപ്പുകൾ എന്നിവയും
എൽ.ഡി.എഫിന് മുന്നിലുണ്ട്.