കിണറിൽ വീണ മൂർഖൻ പാമ്പിനെ രക്ഷപെടുത്തി

Advertisement

കോതമംഗലം – വെളിയേൽച്ചാലിനു സമീപം കൂരികുളത്ത് സ്വകാര്യ വ്യക്തിയുടെ കിണറിൽ വീണ മൂർഖൻ പാമ്പിനെ രക്ഷപെടുത്തി. പറമ്പിൽ ജോലി ചെയ്തു കൊണ്ടിരുന്നവരാണ് പാമ്പ് കിണറിൽ വീണു കിടക്കുന്നത് ആദ്യം കണ്ടത്. ഉടനെ പുന്നേക്കാട് സെക്‌ഷൻ ഫോറസ്റ്റ് ഓഫീസിൽ വിവരം അറിയിച്ചു. വനപാലകർ ആവശ്യപ്പെട്ടതനുസരിച്ച് ആവോലിച്ചാലിൽ നിന്നും പാമ്പുപിടുത്ത വിദഗ്ദ്ധൻ C K. വർഗ്ഗീസെത്തി കിണറിൽ നിന്നു പാമ്പിനെ പിടിച്ച് വനപാലകർക്ക് കൈമാറി. മൂർഖൻ പാമ്പിനെ വനമേഖലയിൽ തുറന്ന് വിടാനാണ് ആലോചന.

.പ്രതീക ചിത്രം