തിരുവനന്തപുരം.ബിന്ദു കൃഷ്ണയുടെ ഭർത്താവും തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറിയുമായ കൃഷ്ണകുമാറിനെതിരെ പരാതിയുമായി മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി സുനിതാ വിജയൻ.
മഹിളാ കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആകണോ എന്ന് ചോദിച്ച് വഴിയിൽ തടഞ്ഞു നിർത്തി അസഭ്യം പറയുകയും ദേഹോപദ്രവം ഏൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് സുനിത വിജയൻ്റെ പരാതി. മഹിളകോൺഗ്രസ് ഭാരവാഹി പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് സുനിത വിജയൻ പരാതിയുമായി കമ്മീഷ്ണർക്ക് മുന്നിലെത്തിയത്.
മഹിളാ കോൺഗ്രസ് തിരുവനന്തപുരം ജില്ലാ അധ്യക്ഷ പട്ടികയിൽ നിന്ന് തന്നെ തഴയാൻ ആസൂത്രിത നീക്കമുണ്ടെന്ന പരാതി സുനിതാ വിജയന് നേരത്തെയുണ്ട്. മഹിളകോൺഗ്രസ് ഭാരവാഹി പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെ പരാതി പൊലീസ് സ്റ്റേഷൻ കയറി..ബിന്ദു കൃഷ്ണയുടെ ഭർത്താവ് കൃഷ്ണകുമാറിൽ നിന്നും ഭീഷണി നേരിട്ടതായി മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി സുനിത വിജയൻ ആരോപിച്ചു.കെപിസിസി അധ്യക്ഷനോടും, മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയോടും പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും സുനിത.
അതേസമയം തനിക്ക് രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്നായിരുന്നു ജെബി മേത്തറിന്റെ പ്രതികരണം.