അടൂര്‍ . മന്ത്രി വീണാ ജോർജിനെതിരെ പോസ്റ്റർ പതിച്ചെന്ന പരാതിയില്‍ അടൂരിൽ നിന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകനും ഓർത്തഡോക്സ് സഭ അംഗവുമായ ആളുടെ കാർ കസ്റ്റഡിയിലെടുത്തു.
ഏബൽ ബാബു എന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കാറാണ് കസ്റ്റഡിയിലെടുത്തത്.ഇയാൾ ഓർത്തഡോക്സ് സഭയുടെ യുവജനപ്രസ്ഥാനത്തിലെ അംഗമാണ്.ഏബൽ ബാബുവിന്റെ കാറിലാണ് മന്ത്രിക്കെതിരായ പോസ്റ്റർ ഒട്ടിക്കാൻ പോയതെന്നാണ് പോലീസ് ആരോപണം
ഇന്നലെ രാത്രി പോലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ മണിക്കൂറോളം വാക്കേറ്റം ഉണ്ടായിരുന്നു.പത്തനംതിട്ട പോലീസ് ആണ് അടൂർ എത്തി കസ്റ്റഡിയിലെടുത്തത്