കൊച്ചി: കിണറിന്റെ ആള്‍മറയിലിരുന്ന് ഭാര്യയുമായി സംസാരിക്കുകയായിരുന്ന യുവാവ് കിണറ്റില്‍ വീണ് മരിച്ചു. ഐമുറി മദ്രാസ് കവല വാഴയില്‍ വീട്ടില്‍ മനീഷാണ് (മനു-35)മരിച്ചത്.
വെള്ളിയാഴ്ച രാത്രി ഒന്‍പതു മണിക്കായിരുന്നു സംഭവം. ഭാര്യ ഒരാഴ്ചയായി സ്വന്തം വീട്ടിലായിരുന്നു.
സംസാരത്തിനിടെ ഫോണ്‍ നിലച്ചതോടെ പല പ്രാവശ്യം വിളിച്ചിട്ടും കിട്ടാത്തതിനെ തുടര്‍ന്നു ഭാര്യ അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മനീഷിനെ കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. ആലുവ – കോതമംഗലം റൂട്ടിലോടുന്ന യാത്രാസ് ബസിലെ ഡ്രൈവറാണ് മരിച്ച മനീഷ്. ഭാര്യ: കവിതമോള്‍. മകള്‍ ആയില്യ.