പി എസ് ഗോപകുമാർ
സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതി (എൻ പി എസ്) പുന:പരിശോധിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു.
പാർലമെൻ്റ് പാസാക്കിയ പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻറ് ഡെവലപ്മെൻറ് അതോറിറ്റി (പി എഫ് ആർ ഡി എ) ബില്ലിൻ്റെ അടിസ്ഥാനത്തിൽ, 2004 ഏപ്രിൽ മുതലാണ് കേന്ദ്ര സർക്കാർ രാജ്യത്ത് പുതിയ പെൻഷൻ പദ്ധതി (നാഷണൽ പെൻഷൻ സിസ്റ്റം) നടപ്പാക്കിയത്.
ഇതിനെ തുടർന്ന് മിക്ക സംസ്ഥാനങ്ങളും ഈ സമ്പ്രദായത്തിലേക്ക് മാറുകയുണ്ടായി.
പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട ജീവനക്കാർ വിരമിക്കുമ്പോൾ ലഭിക്കുന്ന പെൻഷൻ ആനുകൂല്യങ്ങളിൽ വൻ കുറവുണ്ടാകുന്നത് ശ്രദ്ധയിൽ പെട്ട കേന്ദ്ര സർക്കാർ, 2018 ആഗസ്റ്റ് 28ന് ഗ്രാറ്റുവിറ്റി (ഡി സി ആർ ജി) പുന:സ്ഥാപിച്ചിരുന്നു.
2019 ഏപ്രിൽ ഒന്ന് മുതൽ കേന്ദ്ര സർക്കാരിൻ്റെ പെൻഷൻ വിഹിതം പത്തിൽ നിന്ന് പതിനാല് ശതമാനമായി ഉയർത്തുകയും ചെയ്തു.
കേരളമൊഴികെയുള്ള മറ്റ് സംസ്ഥാനങ്ങളും ഈ പരിഷ്കാരം വരുത്തുകയുണ്ടായി.
എന്നാൽ,
രാജസ്ഥാൻ, ഛത്തീസ്ഘട്ട്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഇതിനോടകം പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ സമ്പ്രദായത്തിലേക്ക് മാറിക്കഴിഞ്ഞു.
കർണാടക ഇത് സംബന്ധിച്ച് പഠിക്കാൻ സമിതിയെ നിയോഗിച്ചിരിക്കുന്നു.
മറ്റ് പല സംസ്ഥാനങ്ങളും പഴയ പെൻഷൻ രീതി പുനഃസ്ഥാപിക്കാനുള്ള ആലോചനയിലുമാണ്.
രാജ്യത്തെ ഏറ്റവും വലിയ അദ്ധ്യാപക സംഘടനയായ അഖില ഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് (എ ബി ആർ എസ് എം), ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ഭാരതീയ മസ്ദുർ സംഘ് (ബി എം എസ്) എന്നീ സംഘടനകൾ കേന്ദ്ര സർക്കാരിനോട് പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടു വരികയായിരുന്നു.
ഈ ആവശ്യം പരിഗണിച്ച കേന്ദ്ര ധനമന്ത്രി ശ്രീമതി നിർമലാ സീതാരാമൻ ഇക്കഴിഞ്ഞ മാർച്ച് 24ന് പാർലമെൻ്റിൽ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തുകയായിരുന്നു.
പ്രഖ്യാപനത്തോടുള്ള ആത്മാർത്ഥതമൂലമാവാം വളരെ വേഗം നടപടികളിലേക്കും കടന്നിരിക്കുന്നു.
കേന്ദ്ര ധനകാര്യ (എക്സ്പെൻഡീച്ചർ) സെക്രട്ടറി ചെയർമാനും, കേന്ദ്ര പേഴ്സണൽ, പബ്ലിക് ഗ്രീവൻസസ് ആൻറ് പെൻഷൻസ് സെക്രട്ടറി, കേന്ദ്ര ധനകാര്യ സ്പെഷ്യൽ സെക്രട്ടറി, പി എഫ് ആർ ഡി എ ചെയർമാൻ എന്നിവർ അംഗങ്ങളുമായ സമിതിയെയാണ് ജീവനക്കാരുടെ പെൻഷൻ പദ്ധതി പുനഃപരിശോധനയ്ക്കായി നിയോഗിച്ചിരിക്കുന്നത്.
2013 ഏപ്രിൽ ഒന്ന് മുതലാണ് സംസ്ഥാനത്ത് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പിലാക്കിയത്.
യു ഡി എഫ് ഇതര സർവീസ് സംഘടനകൾ ശക്തമായ പ്രക്ഷോഭങ്ങളാണ് അന്ന് പങ്കാളിത്ത പെൻഷനെതിരെ നടത്തിയത്.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന് തങ്ങൾ അധികാരത്തിലെത്തിയാൽ സ്റ്റാറ്റ്യൂട്ടറി പെൻഷൻ സമ്പ്രദായം പുനഃസ്ഥാപിക്കും എന്നതായിരുന്നു.
എന്നാൽ ഭരണത്തിലേറി രണ്ടര വർഷക്കാലവും ഇതേക്കുറിച്ച് അന്നത്തെ ധനമന്ത്രി തോമസ് ഐസക്കോ മറ്റ് ഭരണ നേതൃത്വമോ “കമ” എന്ന് മിണ്ടിയില്ല.
ഭരണപക്ഷ സംഘടനകളിൽ നിന്നുപോലും പ്രതിഷേധമുയർന്നപ്പോൾ ഇത് സംബന്ധിച്ച് പഠിക്കാൻ ഒരു സമിതിയെ നിയോഗിക്കാൻ സർക്കാർ തയാറായി.
2018 നവംബർ ഏഴിന്, റിട്ട. ജഡ്ജ് എസ് സതീഷ് ചന്ദ്രബാബു ചെയർമാനും പി മാരപാണ്ഡ്യൻ, ഡി നാരായണ എന്നിവർ അംഗങ്ങളുമായി പങ്കാളിത്ത പെൻഷൻ പുനഃപരിശോധനാ സമിതിയെ സർക്കാർ നിയമിച്ചു.
ഒരു യോഗം പോലും ചേരാതെ ഈ സമിതി ഒരു വർഷം പൂർത്തിയാക്കി.
വിമർശനം കടുത്തപ്പോൾ സമയം നീട്ടി നൽകി.
ശ്രീകാര്യത്ത് ഗുലാത്തി ഇൻസ്റ്റിട്യൂട്ടിൽ ഓഫീസും അമ്പത് ലക്ഷം രൂപ പ്രവർത്തനത്തിനും അനുവദിച്ചു.
പിന്നീട് പലവട്ടം സമയം നീട്ടി നൽകുകയുണ്ടായി.
ഒടുവിൽ, 2021 ഏപ്രിൽ 30ന് സമിതി റിപ്പോർട്ട് സർക്കാരിന് നൽകിയെങ്കിലും റിപ്പോർട്ട് പുറത്ത് വിടാതെ സർക്കാർ പൂഴ്ത്തിവെച്ചിരിക്കുകയാണ്.
വിവരാവകാശ നിയമപ്രകാരം ഭരണപക്ഷ സംഘടനകൾ തന്നെ റിപ്പോർട്ട് ആവശ്യപ്പെട്ടെങ്കിലും സർക്കാർ നൽകാൻ തയാറായിട്ടില്ല.
മാത്രമല്ല;
മുമ്പ് ഉമ്മൻ ചാണ്ടി സർക്കാർ ബാക്കി വച്ച പൊതുമേഖലാ സ്ഥാപനങ്ങളിൽ കൂടി പങ്കാളിത്ത പെൻഷൻ പദ്ധതി ഏർപ്പെടുത്തി ഉത്തരവിറക്കുകയാണ് ഇടത് സർക്കാർ ചെയ്തത്.
ഈ സാഹചര്യത്തിൽ രണ്ട് കോടിയിലധികം വരുന്ന സർക്കാർ ജീവനക്കാരുടെ താൽപര്യം മാനിച്ച് കേന്ദ്ര സർക്കാർ സമയബന്ധിതമായി, പങ്കാളിത്ത പെൻഷൻ വിഷയത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു.
(ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് ആണ് ലേഖകന്‍)
Don’t purchase any thing from mogalix. They are fraud and their company isb doing fraudulent activity of cheating public. Fraudster and fraudulent product and company.i had purchased 1 hp motor of sameer company through this platform on seeing its advertisement .when the product reached me ,I installed but get flow of water is below 1/4hp Now the motor is not working within warranty period it self.i requested and explained several time in this regard but fraudster companyndoes not cared to rectify the defects as on date.Hence my humble suggestion is that no body will purchase such products through such platform and avoid cheating other