മൂന്നു ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 5,540 രൂപയിലും പവന് 44,320 രൂപയിലുമാണ് ഇന്ന് വ്യാപാരം നടന്നത്. ഗ്രാമിന് 5,580 രൂപയിലും പവന് 44,640 രൂപയിലുമാണ് വെള്ളിയാഴ്ച മുതൽ വ്യാപാരം നടന്നത്.
ഏപ്രിൽ 5ന് ആണ് സ്വർണം സർവകാല റെക്കോർഡായ പവന് 45,000 രൂപയിൽ എത്തിയത്. ഈ മാസം മൂന്നിന് രേഖപ്പെടുത്തിയ ഗ്രാമിന് 5,470 രൂപയും പവന് 43,760 രൂപയുമാണ് ഏപ്രിലിലെ ഏറ്റവും കുറഞ്ഞ നിരക്ക്. രാജ്യാന്തര വിപണിയിൽ ബോണ്ട് യീൽഡ് ചലനങ്ങൾ ഈയാഴ്ച സ്വർണത്തിന് നിർണായകമാകും. അമേരിക്കൻ പണപ്പെരുപ്പം സ്വർണത്തിനും നിർണായകമാണ്.