ഓട്ടോറിക്ഷ, ടാക്‌സി വാഹനങ്ങളില്‍ പാചകവാതകം ഉള്‍പ്പെടെയുള്ള പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകുന്നതില്‍ വിലക്ക്. ഇത് സംബന്ധിച്ച 2002 ലെ നിയമം പെസോ (Petroleum and Explosives Safety Organization) കര്‍ശനമാക്കി.
എലത്തൂര്‍ ട്രെയിന്‍ തീവെയ്പു സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പെസോ നിയമം കര്‍ശനമാക്കുന്നത്. ഇനിമുതല്‍ കുപ്പിയുമായി ചെന്നാല്‍ പമ്പുകളില്‍ നിന്ന് ഇന്ധനം ലഭിക്കുകയില്ല. ഇതോടെ പ്രതിസന്ധിയിലാകുന്നത് വാഹനത്തിലെ ഇന്ധനം തീര്‍ന്നു വഴിയില്‍ കുടുങ്ങുന്ന യാത്രക്കാരാണ്. എല്‍പിജി സിലിണ്ടറുകള്‍ വീടുകളിലേക്ക് സ്വന്തം വാഹനങ്ങളില്‍ കൊണ്ടുപോയാല്‍ പോലും നടപടിയുണ്ടാകും. യാത്രക്കാരുമായി വന്ന് പമ്പില്‍ നിന്ന് ഇന്ധനം നിറക്കുന്ന ബസുകളുടെ രീതിയും നിലയ്ക്കും.