ഇടുക്കി. പിടി സെവനെന്ന ധോണിയെ മറക്കാറായില്ലല്ലോ,നാടിനെ വിറപ്പിക്കുന്ന അരിക്കൊമ്പന്‍ വാര്‍ത്തകളില്‍ നിറയുമ്പോള്‍ പേടിസ്വപ്നമായിരുന്ന പിടിസെവനെ പ്രേക്ഷകര്‍ക്ക് അങ്ങനെ മറക്കാനാകില്ല.എന്നാല്‍ എണ്‍പതുദിവസങ്ങള്‍ അവനില്‍ വരുത്തിയമാറ്റം വിശ്വസിക്കാനാവില്ലെന്നാമ് വനം വകുപ്പ് റിപ്പോര്‍ട്ട്.
ജനുവരി 22ന് വനംവകുപ്പിന്റെ കൂട്ടിലായ പിടി സെവനെന്ന ധോണി ഇപ്പോള്‍ ആ പഴയ പ്രശ്‌നക്കാരനായ കൊമ്പനല്ല..മാറിയ ധോണിയെക്കാണാന്‍ വനംവകുപ്പ് മന്ത്രി ധോണിയിലെത്തി.കൊമ്പന്‍ പുതിയ സാഹചര്യങ്ങളുമായി ഇണങ്ങിയതായാണ് മന്ത്രി പറയുന്നത്
പാപ്പാന്മാരായ മണികണ്ഠനും മാധവനുമായി നന്നായി ഇണങ്ങിയ ധോണി ഇപ്പോള്‍, പഴയ ശൗര്യം ഒട്ടുമില്ലാത്ത മെരുങ്ങിയ കൊമ്പനായി മാറിക്കഴിഞ്ഞു…രണ്ടുമാസത്തെ മെരുക്കല്‍ കാലയളവ് പൂര്‍ത്തിയായതോടെ കുങ്കിയാന പരിശീലനത്തിലാണ് ഇപ്പോള്‍ ധോണിയിലെ ധോണി…80 ദിവസം മുന്‍പ് താന്‍ പേരിട്ട കൊമ്പനെ നേരില്‍ക്കാണാനാണ് വനംവകുപ്പ് മന്ത്രി വീണ്ടുമെത്തിയത്..കരിമ്പും പഴക്കുലയുമെല്ലാം നീട്ടിയതോടെ മന്ത്രിയോടും പരിഭവം മറന്നു ധോണി..സ്വന്തം മക്കളെ പരിപാലിക്കുന്ന വാത്സല്യത്തോടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ധോണിയെ നോക്കിപ്പോരുന്നതെന്ന് മന്ത്രിയുടെ സാക്ഷ്യപ്പെടുത്തല്‍
നേരത്തെ ഉറങ്ങിയെഴുന്നേറ്റാലുടന്‍ കൂടുപൊളിക്കാന്‍ ശ്രമിച്ചിരുന്ന ധോണിയിപ്പോള്‍ കൂടുമായും നന്നായി ഇണങ്ങിക്കഴിഞ്ഞു.നല്ല ഭക്ഷണം കിട്ടാന്‍ തുടങ്ങിയതോടെ കുങ്കിപരിശീലനത്തിനും സദാസമയം തയ്യാര്‍.ദിവസവും നടത്തിപ്പോരുന്ന വൈദ്യപരിശോധനയടക്കം ഇപ്പോഴും തുടരുന്നുണ്ട്.ഉടന്‍ കൂട്ടില്‍ നിന്ന് പുറത്തിറക്കി ധോണിക്ക് പരിശീലനം നടത്താനാകുമെന്നാണ് വനംവകുപ്പിന്റെ പ്രതീക്ഷ.
പ്രശ്നകാരികളായ ആനകളെ പിടികൂടി കുങ്കിയാക്കുന്നത് വളരെ നല്ല പരിഹാരമായിട്ടാമ് വനം വകുപ്പ് അധികൃതര്‍ കരുതുന്നത്. പലയിടത്തും പ്രശ്നകാരികളായ ആനകളെയും കാട്ടുമൃഗങ്ങളെയും തുരത്തി നാടുകാക്കുന്നത് കുങ്കികളാണ്. കുങ്കികള്‍ സ്വതന്ത്രരായിപോലും ഈ ജോലി ചെയ്യുന്നുണ്ടെന്നതും അതിശയകരമാണ്.