ബക്കറ്റിലെ വെള്ളത്തില്‍ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം

Advertisement

ആലപ്പുഴ: അമ്പലപ്പുഴയില്‍ ബക്കറ്റിലെ വെള്ളത്തില്‍ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം.കോമന പുതുവല്‍ വീട്ടില്‍ വിനയന്റെ മകന്‍ വിഘ്നേശാണ് മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് മുത്തശ്ശിയും സഹോദരനും വീട്ടില്‍ തിരച്ചില്‍ നടത്തിയതിനെ തുടര്‍ന്നാണ് കുട്ടിയെ ബക്കറ്റിലെ വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന് പുറകുവശത്ത് വെച്ചായിരുന്നു സംഭവം. മത്സ്യത്തൊഴിലാളിയാണ് മരിച്ച കുട്ടിയുടെ അച്ഛന്‍ വിനയന്‍. പിതാവ് ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. കുട്ടിയുടെ അമ്മ നേരത്തെ മരണപ്പെട്ടതാണ്.