വീട് പെയിൻറിംഗിനിടെ കടന്നൽ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം

Advertisement

കണ്ണൂർ: വീട് പെയിൻറിംഗിനിടെ കടന്നൽ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം. കാസർഗോഡ് ചിറ്റാരിക്കൽ കമ്പല്ലൂർ സ്വദേശിയായ ബിറ്റോ ജോസഫ് (35) ആണ് മരിച്ചത്. ബന്ധുവിൻറെ വീട്ടിലെ പെയിൻറിംഗ് ജോലിക്കിടെയാണ് ബിറ്റോ ജോസഫിന് കടന്നൽ കുത്തേറ്റത്.

ഇന്ന് രാവിലെ ചിറ്റരിക്കൽ ഗ്രാമത്തിലെ ആയന്ന‍ൂർ ശിവ ക്ഷേത്രത്തിന് സമീപത്തുള്ള പ്ലാത്തോട്ടത്തിൽ ടോമിയുടെ വീട്ടിലായിരുന്നു ദുരന്തം നടന്നത്. ഇവിടെ പെയിൻറിംഗ് പണിയെടുക്കുന്നതിനിടെയാണ് സംഭവം. ടോമിയുടെ ബന്ധുവാണ് മരണപ്പെട്ട ബിറ്റോ ജോസഫ്. പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisement