താമരശ്ശേരി പഞ്ചായത്ത് മുൻ പ്രസിഡൻറ് കിണറ്റിൽ മരിച്ച നിലയിൽ

Advertisement

താമരശ്ശേരി: താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് ഹാജറ കൊല്ലരുകണ്ടി(50)യെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച ഉച്ചയോടെ വീട്ടുമുറ്റത്തെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.

വനിതാ ലീഗ് ജില്ലാ വൈസ് പ്രസിഡൻറാണ്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഭർത്താവ്: കൊല്ലരുകണ്ടി അസൈനാർ.