സ്കൂളിലെ വാർഷികത്തോട് അനുബന്ധിച്ച് നടന്ന ഘോഷയാത്രയ്ക്കിടെ കുട്ടികൾക്കും മുതിർന്നവർക്കും കടന്നൽ കുത്തേറ്റു

Advertisement

വടശ്ശേരിക്കര. ബംഗ്ലാ കടവ് സർക്കാർ സ്കൂളിലെ വാർഷികത്തോട് അനുബന്ധിച്ച് നടന്ന ഘോഷയാത്രയ്ക്കിടെ കുട്ടികൾക്കും മുതിർന്നവർക്കും കടന്നൽ കുത്തേറ്റു.ബംഗ്ലാ കടവ് പാലത്തിലൂടെ ഘോഷയാത്ര കടന്നുപോകുമ്പോഴാണ് സമീപത്തെ മരത്തിലെ കടന്നൽകൂട് ഇളകിയത്.മൂന്ന് കുട്ടികൾ അടക്കം 40 പേർക്കാണ് കടന്നൽ കുത്തേറ്റത്.ഇവരെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരുടെയും നില ഗുരുതരമല്ല എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.